Bramayugam Movie : തന്റെ മനയ്ക്കലേക്കെത്തിയവരെ വിറപ്പിക്കാൻ മമ്മൂട്ടി; തരംഗമായി ഭ്രമയുഗം ട്രെയിലർ

Bramayugam Movie Trailer : ഷെയ്ൻ നിഗത്തിന്റെ ഭൂതകാലം എന്ന സിനിമയുടെ സംവിധായകനായ രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 05:56 PM IST
  • നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ഭ്രമയുഗത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാകും എത്തുകയെന്ന് ആരാധകർക്ക് സൂചന ലഭിച്ചിരുന്നു.
  • ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് നിർമിച്ചിരിക്കുന്നത്.
  • ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ
Bramayugam Movie : തന്റെ മനയ്ക്കലേക്കെത്തിയവരെ വിറപ്പിക്കാൻ  മമ്മൂട്ടി; തരംഗമായി ഭ്രമയുഗം ട്രെയിലർ

Bramayugam Movie Updates : 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നത് ഭ്രമയുഗം സിനിമയിലൂടെ എന്ന ഉറപ്പിച്ച് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. വ്യത്യസ്തഭാവങ്ങളിൽ സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ മമ്മൂട്ടി ഭയപ്പെടുത്തുന്നതിന്റെ ഏതാനും സീനുകൾ ട്രെയിലറിൽ കാണാൻ സാധിക്കും. ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ഭ്രമയുഗത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാകും എത്തുകയെന്ന് ആരാധകർക്ക് സൂചന ലഭിച്ചിരുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് നിർമിച്ചിരിക്കുന്നത്.

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.

ALSO READ : Bramayugam Movie : മനയ്ക്കലേക്ക് എന്ന് ചെല്ലാം...? ഭ്രമയുഗം സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ട് മമ്മൂട്ടി

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ്: മെൽവി ജെ,  മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹൊറർ ത്രില്ലർ ഴോണ്റെ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ നോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രമയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News