"ചേച്ചി, തപ്പിനോക്കിയിട്ട് സാധനം കിട്ടിയോ"! നവ്യയുടെ വീഡിയോ എടുത്ത് സഹോദരനും മകനും

 ഇപ്പോൾ സ്വന്തം മകനും സഹോദരനും ചേർന്ന് നവ്യക്ക് എട്ടിന്റെ പണി കൊടുത്ത വീഡിയോ വൈറലാവുകയാണ്. സഹോദരൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 12:21 PM IST
  • കണ്ണാടി വെച്ച് സ്റ്റൈലൻ ലുക്കിലാണ് നവ്യ ഉറങ്ങുന്നത്
  • 2 വീഡിയോയാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്
"ചേച്ചി, തപ്പിനോക്കിയിട്ട് സാധനം കിട്ടിയോ"! നവ്യയുടെ വീഡിയോ എടുത്ത് സഹോദരനും മകനും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാള സിനിമയിൽ തിളങ്ങി നിന്ന നവ്യ പിന്നീട് വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിന്നിരുന്നു. പിന്നീട് വികെ പ്രകാശ് സംവിധാനം ചെയ്‌ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവും നടത്തിയ നവ്യ തുടർന്ന് ഇനിയും സിനിമകൾ ചെയ്യുമെന്നും സ്റ്റേജ് ഷോകളിൽ ഇനി നിറസാന്നിധ്യമാകുമെന്ന് അറിയിക്കുകയും ചെയ്‌തു. ഇപ്പോൾ സ്വന്തം മകനും സഹോദരനും ചേർന്ന് നവ്യക്ക് എട്ടിന്റെ പണി കൊടുത്ത വീഡിയോ വൈറലാവുകയാണ്. സഹോദരൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

"ചേച്ചി തപ്പിനോക്കിയിട്ട് സാധനം കിട്ടിയോ" എന്ന അടിക്കുറിപ്പോടെയാണ്‌ സഹോദരൻ രാഹുൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുലും നവ്യയും നവ്യയുടെ മകൻ സയും കാർ യാത്ര നടത്തുന്നു. വിൻഡോ സീറ്റിൽ ഇരുന്ന നേവി ഉറങ്ങിപോകുന്നു. ഈ ഉറങ്ങിപ്പോകുന്നത് രാഹുലും സായും ചേർന്ന് വീഡിയോ ഷൂട്ട് ചെയ്തിരിക്കുകയാണ്. കണ്ണാടി വെച്ച് സ്റ്റൈലൻ ലുക്കിലാണ് നവ്യ ഉറങ്ങുന്നത്. ഈ ഉറക്കമാണ് വീഡിയോയാക്കി പകർത്തിയിരിക്കുന്നത്. 2 വീഡിയോയാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടിലും നവ്യ ഉറങ്ങുന്നത് കാണാം. ആദ്യത്തെ വീഡിയോയുടെ അവസാനം നവ്യ എഴുന്നേൽക്കുമ്പോൾ സായ് "അയ്യേ" എന്ന് പറഞ്ഞ് കളിയാക്കുന്നത് കാണാം. സായും രാഹുലും ചേർന്ന് നവ്യയെ തമാശ രൂപേണ കളിയാക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ വീഡിയോയിലും നവ്യ ഒന്നും അറിയാതെ ഉറങ്ങുകയാണ്. അപ്പോഴാണ് രാഹുൽ വീണ്ടും വീഡിയോ എടുക്കുന്നത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ..

"നിങ്ങൾ വിചാരിക്കുന്നുണ്ടാകും ചേച്ചി ചിരിക്കുകയാണെന്ന്..എന്നാൽ അല്ല.. ഉറങ്ങുകയാണ്.." ഈ പറയുന്ന സമയത്തെല്ലാം നവ്യ ഉറങ്ങുകയാണ്. "വീടെത്തി" എന്ന് രാഹുൽ നവ്യയെ തട്ടി പറയുമ്പോഴാണ് നവ്യ എഴുന്നേൽക്കുന്നത്. വീണ്ടും വീഡിയോ ഷൂട്ട് ചെയ്യുന്ന രാഹുലിനെയും സായിയെയുമാണ് നവ്യ കാണുന്നത്. ഫോൺ നവ്യ തട്ടിമാറ്റുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. 

ഈ 2 വീഡിയോയാണ് സോഷ്യൽ മീഡിയയിൽ രാഹുൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ നവ്യയുടെ ആരാധകർ കമന്റുമായി രംഗത്തെത്തി. "ഇത്രയും ചതി വേണ്ടായിരുന്നു സായ് മോനെ" എന്നാണ് ഒരു ആരാധകൻ കമന്റായി എത്തിയത്.  ഈ വീഡിയോയ്ക്ക് താഴെ നവ്യ തന്നെ കമന്റുമായി രംഗത്തെത്തി.."ഞാൻ അഭിനയിച്ചതാ..എല്ലാവരെയും പറ്റിച്ചേ" എന്നായിരുന്നു നവ്യയുടെ കമന്റ്. ഇതിന് മറുപടിയായി രാഹുൽ പറഞ്ഞത് "സായി കുട്ടന് ഇൻസ്റ്റ ഇല്ലാതെയായിപ്പോയി" എന്നാണ്. നിരവധി ആരാധകരും വീഡിയോ ചിരിച്ചുകൊണ്ട് കണ്ട് കമന്റ് ചെയ്തിട്ടുണ്ട്. 

സിനിമയിലേക്ക് മടങ്ങിവരാനുള്ള തന്റെ പ്രചോദനം മഞ്ജു ചേച്ചിയാണെന്നാണ് നവ്യ പറയുന്നത്. അതുപോലെ തന്നെ നൃത്ത വേദിയിൽ തന്നെ കൊണ്ടുവന്നത് ഊർമിള ഉണ്ണിയാണ്. നവ്യയുടെ മടങ്ങിവരവ് മോശമാക്കിയില്ല. മികച്ച പ്രതികരണമാണ് ഒരുത്തി എന്ന സിനിമയ്ക്ക് ലഭിച്ചത്.  അതുപോലെ തന്നെ നവ്യയുടെ പുതിയ വിശേഷങ്ങളും സിനിമയ്ക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

Trending News