)
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്.
വാഹനം അമിത വേഗത്തിലായിരുന്നുവെന്നും വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്. അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ ബൈക്കിലിടിച്ച് മറിഞ്ഞ് നടനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് റിപ്പോർട്ട് റെഡിയാകും എന്നാണ് സൂചന. സംഭവ സമയത്ത് കാറോടിച്ചത് സ്റ്റണ്ട് മാസ്റ്ററാണ്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഭിനേതാക്കളായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഒപ്പം ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടമുണ്ടായത് ശനിയാഴ്ച പുലര്‍ച്ചെ 1:30 ഓടെയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുന്നതും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ച ശേഷം തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.