കൂലി ചോദിക്കുമ്പോ തുണികൾ മോഷ്ടിച്ചെന്ന് പറയരുത്.... ഗീതു മോഹന്‍ദാസിനെതിരെ റാഫി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCCയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തിടെയായി ഉയരുന്നത്.

Last Updated : Jul 10, 2020, 02:56 PM IST
  • മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ തങ്ങളുടെ അറിവില്ലാതെ എടുത്തു കൊണ്ടുപോയിയെന്നും സ്റ്റെഫിയുടെ അസിസ്റ്റന്‍റിനോട് സംസാരിച്ചപ്പോള്‍ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് പറഞ്ഞെന്നും ഗീതു പറയുന്നു.
കൂലി ചോദിക്കുമ്പോ തുണികൾ മോഷ്ടിച്ചെന്ന് പറയരുത്.... ഗീതു മോഹന്‍ദാസിനെതിരെ റാഫി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCCയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തിടെയായി ഉയരുന്നത്.

സിനിമയിലെ സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി ആരംഭിച്ച WCCയില്‍ നിന്നും സംവിധായിക വിധു വിന്‍സന്‍റ് രാജി വച്ചതും അടുത്തിടെയാണ്. എന്തുക്കൊണ്ടാണ് തന്‍റെ രാജി എന്ന് വ്യക്തമാക്കി വിധു പങ്കുവച്ച ഫേസ്ബുക്ക്‌ (Facebook) പോസ്റ്റില്‍ നിറയെ WCCയ്ക്കും സംഘടനയുടെ തലപ്പത്തിരിക്കുന്ന നടിമാര്‍ക്കും എതിരായിരുന്നു. 

സ്റ്റാന്‍ഡ് അപ്പ് എന്നാ തന്റെ സിനിമ ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) ഏറ്റെടുത്തതില്‍ WCCയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് രാജിവെക്കാന്‍ കാരണമെന്നും വിധു വ്യക്തമാക്കിയിരുന്നു. വിധുവിന് പിന്നാലെ  സംഘടനയുടെ തലപ്പത്തിരിക്കുന്ന സംവിധായികക്കെതിരെ കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറും രംഗത്തെത്തിയിരുന്നു. 

WCCയിൽ നിന്നും പടിയിറങ്ങി വിധു വിൻസെന്റ്

പ്രതിഫലം ചോദിച്ച സ്റ്റെഫിയെ കാരണം പോലും പറയാതെ സംവിധായിക പ്രോജക്റ്റില്‍ നിന്നും ഒഴിവാക്കിയാതായായിരുന്നു ആരോപണം. ഇതിനെതിരെ  പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്" എന്ന മാസ്സ് ഡയലോഗായിരുന്നു സംവിധായികയുടെ പ്രതികരണമെന്നും സ്റ്റെഫി പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ചലച്ചിത്ര താരവും സംവിധായികയുമായ ഗീതു മോഹന്‍ദാസി(Geethu Mohandas)നെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് റാഫിയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് റാഫി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. .

'കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി' -ആരോപണങ്ങളുമായി സ്റ്റെഫി

സ്റ്റെഫിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗീതു മോഹന്‍ദാസ്‌ പങ്കുവച്ച കുറിപ്പില്‍ ചിത്രം മുഴുവനും മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരുന്നതെന്നാണ് ഗീതു പോസ്റ്റില്‍ പറഞ്ഞത്.  മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ തങ്ങളുടെ അറിവില്ലാതെ എടുത്തു കൊണ്ടുപോയിയെന്നും സ്റ്റെഫിയുടെ അസിസ്റ്റന്‍റിനോട് സംസാരിച്ചപ്പോള്‍ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് പറഞ്ഞെന്നും ഗീതു പറയുന്നു. 

ഗീത്‌വിന്റെ ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്ന അസിസ്റ്റന്‍റ് താനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് റാഫി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നതെന്നു സംഭവം വിശദീകരിച്ചുക്കൊണ്ട് റാഫി പറയുന്നു. 

'ഉയരെയില്‍ പാര്‍വതി സിദ്ദിഖിനൊപ്പം അഭിനയിച്ചപ്പോള്‍ എവിടെയായിരുന്നു WCC'

കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. -റാഫി പറയുന്നു. 

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌: 

More Stories

Trending News