Cyber Fraud : കെവൈസി അപ്ഡേറ്റ് സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബോളിവുഡ് നടന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

Bollywood Actor Aftab Shivdasani Cyber Fraudlent :  മെസേജിൽ പറയുന്നതിൽ പ്രകാരം ചെയ്ത നടന് ഉടൻ തന്നെ 1,49,999 രൂപ നഷ്ടപ്പെട്ടതായി ബാങ്കിൽ നിന്നുമുള്ള മറ്റൊരു സന്ദേശം ലഭിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 02:37 PM IST
  • സ്വകാര്യ ബാങ്കിന്റെ ലിങ്ക് എന്ന വ്യാജേന തട്ടിപ്പുകാർ അഫ്താബിന് സന്ദേശം അയക്കുകയായിരുന്നു.
  • സംഭവത്തിൽ കഴിഞ്ഞ ദിവസം നടൻ ബാന്ദ്ര പോലീസിന് പരാതി നൽകി.
  • ഞായറാഴ്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Cyber Fraud : കെവൈസി അപ്ഡേറ്റ് സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബോളിവുഡ് നടന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

മുംബൈ : സൈബർ തട്ടിപ്പിന് ഇരയായി ബോളിവുഡ് നടൻ അഫ്താബ് ശിവ്ദാസനി. കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബോളിവുഡ് നഷ്ടമായത് ഒന്നര ലക്ഷം രൂപയാണ്. സ്വകാര്യ ബാങ്കിന്റെ ലിങ്ക് എന്ന വ്യാജേന തട്ടിപ്പുകാർ അഫ്താബിന് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം നടൻ ബാന്ദ്ര പോലീസിന് പരാതി നൽകി.

ഞായറാഴ്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. പേരില്ലാത്ത നമ്പരിൽ നിന്നും നടന് ടെക്സ്റ്റ് മെസേജ് ലഭിച്ചു. കെവൈസി അപ്ഡേറ്റ് ചെയ്യാൻ സ്വാകര്യ ബാങ്കിൽ നിന്നുമുള്ള സന്ദേശമാണ്, ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യു.  കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യാനായിരുന്നു നടന് ലഭിച്ച സന്ദേശം. മെസേജിൽ പറയുന്നതിൽ പ്രകാരം ചെയ്ത നടന് ഉടൻ തന്നെ 1,49,999 രൂപ നഷ്ടപ്പെട്ടതായി ബാങ്കിൽ നിന്നുമുള്ള മറ്റൊരു സന്ദേശം ലഭിക്കുകയായിരുന്നു.

ALSO READ : Crime News: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു; യുവതി പിടിയിൽ

തുടർന്ന് ബാങ്കിനെ സമീപിച്ച നടൻ ബ്രാഞ്ച് മാനേജരുടെ നിർദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. ഐടി നിയമങ്ങൾ, തട്ടിപ്പ് തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചതായി ബാന്ദ്ര പോലീസ് അറിയിച്ചു. മസ്ത്, മസ്തി, ഹംഗാമ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News