ഡാറ്റകൾ മോഷ്ടിക്കുന്നത് സൈബർ തട്ടിപ്പിന്റെ പ്രധാന ഭാഗമായി മാറി കഴിഞ്ഞു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഒരാളുടെ വിവരങ്ങൾ 5 രൂപ നിരക്കിലാണ് തട്ടിപ്പുകാർ വിൽക്കുന്നത്.ഒരു സംസ്ഥാനത്തിൽ നിന്നുമുള്ള ആളുടെ വിവരങ്ങൾ മറ്റൊരു സംസ്ഥാനത്തിൽ ആയിരിക്കും വിൽക്കുകയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഒരു സംഘത്തിലെ ഓരോ സൈബർ ക്രിമിനലുകൾക്കും അവരുടേതായ ജോലികൾ നൽകിയിരിക്കും. ഡാറ്റ കൈയിൽ കിട്ടിയാലുടൻ ഹാക്കർമാർ സൈബർ തട്ടിപ്പുകൾ നടത്താൻ ആരംഭിക്കും. ഇപ്പോൾ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് ജാർഖണ്ഡിലാണ്.
ALSO READ: Message Recovery : ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഡിലീറ്റായ മെസ്സേജുകൾ വീണ്ടെടുക്കേണ്ടത് എങ്ങനെ?
ജാർഖണ്ഡിലെ ജമാതര സൈബർ കുറ്റവാളികളുടെ യൂണിവേഴ്സിറ്റിയെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇവിടെ നിരവധി യുവതി യുവാക്കൾക്ക് സൈബർ കുറ്റകൃത്യങ്ങൾ നടത്താനുള്ള പരിശീലനം നൽകുന്നതാണ് ഈ നഗരം ഈ പേരിൽ അറിയപ്പെടാൻ കാരണം. ഇവിടുന്ന് പരിശീലനം ലഭിച്ച കുറ്റവാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകും.
ALSO READ: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം
സൈബർ കുറ്റവാളികൾ ഒരു വ്യക്തിയുടെ ഡാറ്റയ്ക്ക് നൽകുന്ന വില വെറും 5 രൂപയാണെന്ന് സിഐഡി എസ്പി എസ്. കാർത്തിക് പറഞ്ഞു. ബാങ്കുകൾ, മാളുകൾ, ടെലികോം കമ്പനികൾ, ഇൻഷുറൻസ്, സെറോക്‌സ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവർക്ക് ഡാറ്റകൾ ലഭിക്കുന്നത്. ഈ ഡാറ്റകൾ നൽകുന്നവർക്ക് നല്ലൊരു തുക പ്രതിഫലമായി ലഭിക്കും.
ഈ പറയുന്ന ഡാറ്റയിൽ ഒരാളുടെ പേര്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങളാണ് എടുക്കുന്നത്. ഈ വിവരങ്ങൾ ലഭിച്ചാൽ ഒരു സൈബർ കുറ്റവാളി ഒരു ബാങ്ക് മാനേജരോ അല്ലെങ്കിൽ ഇൻഷുറൻസ് ഏജന്റോ ആയി നിങ്ങളെ വിളിക്കുകയും പണം തട്ടുകയും ചെയ്യും.
തട്ടിപ്പിൽപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്താൻ ഭയമാണ്. ഇന്നത്തെ കാലത്ത് ഡിജിറ്റൽ ബാങ്കിങ് മാർഗങ്ങൾ ഉപയോഗിക്കാതിരിക്കുകയെന്നത് എളുപ്പമല്ല. പലപ്പോഴും പണം നഷ്ടപ്പെട്ടവർക്ക് അവ തിരികെ ലഭിക്കാറുണ്ടെങ്കിലും, പണം നഷ്ടമാകുന്നവരുടെ എണ്ണവും കുറവല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...