Kadha Innuvare : നർത്തകി മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു; പ്രഖ്യാപനവുമായി മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

Kadha Innuvare Movie Updates : നടൻ മുകേഷിന്റെ മുൻ ഭാര്യയാണ് നർത്തികയായി മേതിൽ ദേവിക

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 03:43 PM IST
  • ബിജു മേനോനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.
  • പ്ലാൻ ജെ സ്റ്റുഡിയോസിന്റെയും വിഷ്ണുമോഹൻ സ്റ്റോറീസിന്റെയും ഇമാജിൻ സിനിമാസിന്റെയും ബാനറിൽ വിഷ്ണു മോഹനും ജോമൺ ടി ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Kadha Innuvare : നർത്തകി മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു; പ്രഖ്യാപനവുമായി മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. കഥ ഇന്നുവരെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ നർത്തകി മേതിൽ ദേവിക അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ബിജു മേനോനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെയും വിഷ്ണുമോഹൻ സ്റ്റോറീസിന്റെയും ഇമാജിൻ സിനിമാസിന്റെയും ബാനറിൽ  വിഷ്ണു മോഹനും ജോമൺ ടി ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

"മേപ്പടിയാന്റെ വിജയത്തിന് ശേഷമുള്ള എന്റെ അടുത്ത ചിത്രം കഥ ഇന്നുവരെ ആവേശത്തോടെ പ്രഖ്യാപിക്കുകയാണ്. മലയാള സിനിമയിലെ മികച്ച കലകാരന്മാർക്കൊപ്പം കൈകോർക്കുന്നതിൽ സന്തോഷം അറിയിക്കുകയാണ്. ഒപ്പം മികച്ച നർത്തകി മേതിൽ ദേവികയെ മലയാള സിനിമയിലേക്ക് അവതരിപ്പിക്കുകയാണ്" വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Kushi Movie Ott: വിജയ് ദേവരകൊണ്ട- സാമന്ത ചിത്രം 'ഖുഷി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ബിജു മേനോനും മേതിൽ ദേവികയ്ക്കും പുറമെ അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കീ ഷാജഹാൻ, സിദ്ദിഖ്, രഞ്ജി പണിക്കഞ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ജോമോൺ ടി ജോൺ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് സിനിമയുടെ എഡിറ്റർ. ഹാരിസ് ദേശവും പിബി അനിഷുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. . അശ്വിൻ ആര്യൻ സിനിമയ്ക്ക് സംഗീതം നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News