രൺബീറുമായുള്ള ചിത്രങ്ങൾ പങ്കുവച്ച് ദീപിക, ക്യൂട്ട് എന്ന കമന്റുമായി രൺവീർ

മുൻ കാമുകൻ രൺബീർ കപൂറുമായുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Last Updated : Jun 1, 2020, 06:01 PM IST
രൺബീറുമായുള്ള ചിത്രങ്ങൾ പങ്കുവച്ച് ദീപിക, ക്യൂട്ട് എന്ന കമന്റുമായി രൺവീർ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ദീപികാ പദുകോൺ.  മുന്നേ ഫാഷൻ ഫോട്ടോഷൂട്ടുകൾ കൂടുതലായി പങ്കുവച്ചിരുന്ന താരം ലോക്ക്ഡൌൺ കാലങ്ങളിൽ കൂടുതലായും കുടുംബവുമായുള്ള ചിത്രങ്ങളും, ഭർത്താവ് രൺവീറുമായുള്ള വിശേഷങ്ങളുമൊക്കെയാണ് ഷെയർ ചെയ്യാറ്. 

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ്. മുൻ കാമുകൻ രൺബീർ കപൂറുമായുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

"ഞങ്ങളുടെ ആദ്യത്തെ ലുക്ക് ടെസ്റ്റ്, ചില ഓർമ്മകൾ മിട്ടായി പെട്ടി പോലെയാണ്, ഒരിക്കൽ തുറന്നാൽ ഒരു നുള്ള് മാത്രം എടുക്കാൻ സാധിക്കില്ല" എന്ന തലക്കെട്ടോടെയാണ് ദീപിക ചിത്രം പങ്കുവച്ചത്. യേ ജവാനി ഹേ ദിവാനി എന്ന സിനിമയുടെ ഏഴാം വാർഷികത്തിൻ്റെ ഓർമയായാണ് ദീപിക ചിത്രം പങ്കുവച്ചത്.

എന്നാൽ ചിത്രത്തിന് താഴെ ഭർത്താവായ രൺവീർ കമന്റ് ചെയ്തതോടെ ചിത്രം ആരാധകർ ഏറ്റെടുത്തു. രൺവീറിൻ്റെ കമന്റിന് താഴെ നിരവധി പേർ മറുപടിയുമായെത്തി. ഹൃദയം നുറുങ്ങുന്ന വേദനയുമായാണ് പുള്ളി കമന്റിട്ടതെന്നും, താങ്കൾ ഒരു നല്ല ഭർത്താവാണെന്നും ഒക്കെയായിരുന്നു മറുപടികൾ.

Also Read: ലോക്ക്ഡൌണ്‍ ശ്വാസ൦ മുട്ടിക്കുന്നു, സംവിധായികയാകാനൊരുങ്ങി പാര്‍വതി?

ദീപികയും രൺബീറുമായുള്ള പ്രണയം ബോളിവുഡിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. പ്രണയം തകർന്നതിന് ശേഷം ദീപിക ഡിപ്രെഷനിലായിരുന്നു എന്ന വാർത്തയും ആരാധകരെ വിഷമത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് രൺവീർ സിംഗുമായുള്ള വിവാഹം ആരാധകർ ഏറ്റെടുത്തു. വിവാഹത്തിന് ശേഷവും ദീപികയും രൺബീറും നല്ല സുഹൃത്തുക്കളാണ്. രൺബീറിൻ്റെയും ആലിയ ഭട്ടിൻ്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്.

More Stories

Trending News