Mr & Mrs Bachelor: ഇനി ഇന്ദ്രജിത്തിന്റെയും അനശ്വരയുടെയും ഊഴം; 'മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്ലര്‍' ഒരുങ്ങുന്നു

Mr & Mrs Bachelor release date: ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തും. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2024, 06:49 PM IST
  • ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
  • ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായി.
Mr & Mrs Bachelor: ഇനി ഇന്ദ്രജിത്തിന്റെയും അനശ്വരയുടെയും ഊഴം;  'മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്ലര്‍' ഒരുങ്ങുന്നു

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ എന്നു നാമകരണം ചെയ്തിരിക്കുന്നു. ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായി. 

ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.

ALSO READ: കേന്ദ്ര കഥാപാത്രങ്ങളായി താനാരാ വിഷ്ണുവും ഷൈനും; 'താനാരാ' സിനിമയിലെ ​ഗാനം

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു.ആർ, തിരക്കഥ - അർജൻ.ടി.സത്യൻ, സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കെ.സോമൻ, കലാസംവിധാനം - സാബുറാം, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി.ജോൺ, മേക്കപ്പ് - ബൈജു ശശികല, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, 
പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ എസ്, പിആർഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News