Dhanush - Mari Selvaraj ചിത്രം കർണൻ April 9 ന് തീയറ്ററുകളിലെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

പാരിയേറും പെരുമാളിന്‌ ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 05:26 PM IST
  • പാരിയേറും പെരുമാളിന്‌ (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ.
  • കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.
  • ചിത്രത്തിന്റെ റിലീസ് ഡേറ്റിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
  • രജീഷ വിജയനാണ് സിനിമയിലെ നായികയായി എത്തുന്നത്.
Dhanush - Mari Selvaraj ചിത്രം കർണൻ April 9 ന് തീയറ്ററുകളിലെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

Chennai: ധനുഷ് (Dhanush) നായകനാകുന്ന കർണൻ ഏപ്രിൽ 9ന് തീയറ്റേറുകളിലെത്തും. പാരിയേറും പെരുമാളിന്‌ (Pariyerum Perumal)ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. ചിത്രത്തിന്റെ റിലീസ് ഡേറ്റിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. 

കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്. ധനുഷ് തന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.  കോവിഡ് 19 മഹാമാരി മൂലം ഷൂട്ടിംഗ് മാറ്റിവെച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ഡിസംബർ 2020 ലാണ്.  

ALSO READ: Shankar ന്റെ അടുത്ത ബഹുഭാഷ ചിത്രത്തിൽ Ram Charan നായകനായി എത്തുന്നു; Dil Raju വാണ് ചിത്രം നിർമ്മിക്കുന്നത്

തമിഴ് പുതുവർഷത്തിന് മുന്നോടിയായി ആണ് സിനിമ തീയറ്ററുകളിൽ (Theater) റിലീസ് ചെയ്യുന്നത്. രജീഷ വിജയനാണ് സിനിമയിലെ നായികയായി എത്തുന്നത്.  രജീഷയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കർണനുണ്ട്. ധനുഷിനും രജീഷയ്ക്കും ഒപ്പം ലാൽ, യോഗി ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് സന്തോഷ് നാരയണനാണ്.

ALSO READ: Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക

1991ൽ തമിഴ്‌നാട്ടിലെ (Tamilnadu) കൊടിയൻകുളത്ത് നടന്ന ജാതി സംഘർഷമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 31ന് ചിത്രത്തിന്റെ ടീസർ  (Teaser) ചിത്രത്തിന്റെ സംവിധായകൻ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.  ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും നല്കാൻ കഴിയുന്നില്ലെങ്കിലും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കാൻ ചിത്രത്തിന്റെ ടീസറിന് കഴിഞ്ഞിരുന്നു. ധനുഷിന്റെ മറ്റൊരു ചിത്രമായ ജഗമെ തണ്ഡിറാം ഉടൻ പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News