ദിലീപ്-കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ആദ്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു!!
മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളിന്‍റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ദിലീപും സോഷ്യൽമീഡിയയിൽ കുടുംബ ചിത്രം പങ്കുവച്ചു.
ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്‍റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. "ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം." ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു.
വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെ ദിലീപിനൊപ്പം കാവ്യ മാധവന്‍ എത്താറുണ്ട്.
അടുത്തിടെ വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്താനെത്തിയ ദിലീപിന്‍റേയും കാവ്യയുടേയും ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.
2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2018 നവംബര്‍ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയതെന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചി രുന്നു .