മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ്.
'അന്ന് മോളെ എന്ന് വിളിച്ച് ആദ്യം ഓടിവന്നത് ദിലീപേട്ടനായിരുന്നു'...
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായാണ് ഖലാസി ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മിടുക്കരായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ചിത്രത്തിനായി ഒന്നിക്കും. പടുകൂറ്റന്‍ സെറ്റുകളുമായി കോഴിക്കോടാണ് ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം.
നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു
മലബാര്‍ മുതല്‍ മക്ക വരെ നീളുന്ന ഖലാസി സാഹസികതകളെ സാങ്കേതിക മികവോടെ അവതരിപ്പിക്കും. ആദ്യമായാണ് ഖലാസി ചരിത്രത്തിനു ഒരു ചലച്ചിത്ര ആവിഷ്കാരം ഒരുങ്ങുന്നത്. മലബാര്‍ ഖലാസികളുടെ മെയ്കരുത്തിന്‍റെയും മനക്കണക്കിന്‍റെയും കഥയാണ് ചിത്രം പറയുന്നത്.
പീഡന ക്വട്ടേഷൻ, സയനഡ് കൊലപാതകം, പാമ്പ്; മലയാളിയെന്താ ഇങ്ങനെ?
കേരളവര്‍മ്മ പഴശ്ശിരാജയ്ക്കും, കായംകുളം കൊച്ചുണ്ണിയ്ക്കും ശേഷം ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ഖലാസി. മിഥിലാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് മിഥിലാജ്, അനുരൂപ് കൊയിലാണ്ടി, സതീഷ് എന്നിവര്‍ ചേര്‍ന്നാണ്. വിസി പ്രവീണും ബൈജു ഗോപാലനുമാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍.