Francis Raj: "ഇനിയെങ്കിലും അതിന് വേണ്ടി സിനിമ പ്രേമികളായ നമ്മളെല്ലാവരും ശ്രമിക്കണം"; ജെ സി ഡാനിയൽ വിഷയത്തിൽ സംവിധായകൻ ഫ്രാൻസിസ് രാജ്

JC Daniel Smrithi Mandapam: മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് വേണ്ടി സ്‌മൃതിമണ്ഡപം നിർമ്മിക്കണമെന്ന് സംവിധായകൻ ഫ്രാൻസിസ് രാജ്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 10:57 AM IST
  • മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് വേണ്ടി സ്‌മൃതിമണ്ഡപം നിർമ്മിക്കണമെന്ന അഭ്യർഥനയുമായി സംവിധായകൻ ഫ്രാൻസിസ് രാജ്
  • ഇനിയെങ്കിലും അതിന് വേണ്ടി സിനിമ പ്രേമികളായ നമ്മളെല്ലാവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് രാജ് പറഞ്ഞു
Francis Raj: "ഇനിയെങ്കിലും അതിന് വേണ്ടി സിനിമ പ്രേമികളായ നമ്മളെല്ലാവരും ശ്രമിക്കണം"; ജെ സി ഡാനിയൽ വിഷയത്തിൽ സംവിധായകൻ ഫ്രാൻസിസ് രാജ്

'അഴക് മച്ചാൻ' എന്ന സിനിമ മെയ് ആദ്യവാരം റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളുടെ കൂട്ടായ്മയിലാണ് ചിത്രം ഒരുങ്ങുന്നത്. അഭിനേതാക്കളും ടെക്‌നീഷ്യന്മാരും പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. ചിത്രത്തിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഫ്രാൻസിസ് രാജ് ഒരു അഭ്യർഥനയുമായി രംഗത്തെത്തുകയാണ്. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് വേണ്ടി സ്‌മൃതിമണ്ഡപം നിർമ്മിക്കണമെന്ന അഭ്യർഥനയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

ഫ്രാൻസിസ് രാജിന്റെ വാക്കുകൾ ഇങ്ങനെ: "മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയൽ നമ്മളെയൊക്കെ വിട്ടുപിരിഞ്ഞിട്ട് 48 വർഷം തികയുകയാണ്. 1992 മുതൽ ജെ സി ഡാനിയൽ എന്ന മഹത് വ്യക്തിയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ ‌സി ഡാനിയൽ പുരസ്‌കാരം കെ ജെ യേശുദാസ്, ഹരിഹരൻ തുടങ്ങിയ പ്രശസ്ത ഗായകരും ജോജു ജോർജ് അടക്കമുള്ള പ്രധാന താരങ്ങളും നേടിയിട്ടുണ്ട്. എന്നാൽ ഇവരെല്ലാം ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത് കല്ലറയിൽ അനാഥനായി കിടക്കുന്ന ജെ സി ഡാനിയൽ. അദ്ദേഹത്തിന് ഒരു സ്‌മൃതി മണ്ഡപം പണിയുക എന്നത്. ഇനിയെങ്കിലും അതിന് വേണ്ടി സിനിമ പ്രേമികളായ നമ്മളെല്ലാവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു".

ALSO READ: "അഞ്ച് ആയാലും പത്ത് തീയേറ്റർ ആയാലും റിലീസ് ചെയ്‌താൽ മതി; വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല"; ഫ്രാൻസിസ് രാജ്

സിനിമ ലാഭമായാലും നഷ്ടമായാലും ജെസി ഡാനിയലിന് ഞാൻ സ്‌മൃതിമണ്ഡപം പണിയും; ഫ്രാൻസിസ് രാജ്

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന് സ്‌മൃതിമണ്ഡപം നിർമിക്കുമെന്ന് സംവിധായകൻ ഫ്രാൻസിസ് രാജ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഫ്രാൻസിസ് രാജ് തുറന്ന് പറഞ്ഞിരിക്കുന്നത്. "കന്യാകുമാരി എന്നത് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്ഥലമാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇരിക്കുന്ന അഗസ്‌തീശ്വരം എന്ന സ്ഥലം എന്റെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെയാണ്. അദ്ദേഹത്തിന് ഒരു സ്‌മൃതിമണ്ഡപം പണിയയണമെന്ന് മലയാള സിനിമയിലെ ആർക്കും ഇതുവരെ തോന്നിയില്ലേ? അദ്ദേഹം മലയാള സിനിമയുടെ പിതാവ് തന്നെയാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു സിനിമ പ്രേമിയായ ഞാൻ ഒരു ആഗ്രഹം പറയുകയാണ്. അവിടെ ഒരു സ്‌മൃതിമണ്ഡപം പണിയാനുള്ള എല്ലാ പ്രാഥമിക നടപടികളും ഞാൻ ചെയ്‌തു. അദ്ദേഹം അനാഥനാണ്. കുടുംബക്കല്ലറയിലാണ് കിടക്കുന്നത്. 

പി കെ റോസിയുടെ ജന്മദിനം ഗൂഗിൾ ആഘോഷിച്ചു. എന്തുകൊണ്ട് ജെ സി ഡാനിയേലിന്റേത് ആഘോഷിച്ചില്ല. അദ്ദേഹമാണ് പി കെ റോസിയെന്ന കലാകാരിയെ കൊണ്ട് വരുന്നത്. അതാണ് എനിക്ക് മനസ്സിലാവാത്തത്. അത് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്. അത് പോരായ്മ തന്നെയാണ്. അഴക് മച്ചാൻ എന്ന എന്റെ ചിത്രം റിലീസ് ചെയ്‌ത്‌ തീയേറ്ററിൽ ഓടിയാലും ഇല്ലെങ്കിലും ഞാൻ സ്‌മൃതിമണ്ഡപം പണിയും" അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News