അമ്മയാകാന്‍ പോകുന്നുവെന്നുള്ള സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദിവ്യ ഉണ്ണി.
വളകാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ദിവ്യ അമ്മയോടും ഭര്‍ത്താവിനോടും മകളോടുമൊപ്പമാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിവ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഹൂസ്റ്റണില്‍ എഞ്ചിനീയറായിരുന്ന അരുണ്‍ കുമാറാണ് ദിവ്യയുടെ ഭര്‍ത്താവ്. അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച ദിവ്യാ ഉണ്ണിക്ക് നിരവധി ആശംസകളാണ് ആരാധകര്‍ നേര്‍ന്നിരിക്കുന്നത്.
2017 ലായിരുന്നു ആദ്യബന്ധം ദിവ്യ ഉണ്ണി വേര്‍പെടുത്തിയത്. തുടര്‍ന്നാണ് അരുണിനെ ദിവ്യ വിവാഹം ചെയ്തത്. ആദ്യബന്ധത്തില്‍ രണ്ടു കുട്ടികളാണ് ദിവ്യയ്ക്കുള്ളത്. അവര്‍ രണ്ടാളും ദിവ്യയ്ക്കൊപ്പമാണ്.
സിനിമയില്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന സമയത്താണ് ദിവ്യ വിവാഹിതയായത്. പിന്നീട് വെള്ളിത്തിരയില്‍ നിന്നും ഇടവേള എടുക്കുകയും നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.