കൊച്ചി: മോഹൻലാലിന്റെ വൻ ഹിറ്റുകളിൽ ഒന്നായ ക്രൈം ത്രില്ലർ സിനിമയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു. 2013 ലാണ് ദൃശ്യം ഇറങ്ങിയത്. അതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിത്തു ജോസഫ് ആണ്.
അതിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന വിവരം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് അറിയിച്ചത്. ആശീർവാദ് സിനിമാസ് ആയിരിക്കും ദൃശ്യം രണ്ടാം ഭാഗവും നിർമ്മിക്കുന്നതെന്നും lock down ന് ശേഷം കാര്യങ്ങൾ മുന്നോട്ടു പോകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത.
Also read: മരിച്ച പാചകക്കാരന് കോറോണ; സായിയിൽ സമ്പൂർണ്ണ lock down
ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ lock down കഴിഞ്ഞാലും സിനിമയുടെ ചിത്രീകരണങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുക്കും എന്നതിനാൽ എല്ലാ സഹചര്യങ്ങളെയും പരിഗണിച്ചായിരിക്കും ചിത്രീകരണത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തായിരിയിക്കും ദൃശ്യം 2 വിന്റെ രചനയും.
Also read: ലോകത്ത് കോറോണ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേയ്ക്ക്
കേരളത്തിൽ വച്ചായിരിക്കും ഷൂട്ടിങ്. അതും 60 ദിവസം എടുത്തായിരിക്കും ഷൂട്ടിംഗ് പൂർത്തിയാക്കുന്നതെന്നും സൂചനയുണ്ട്. പുലിമുരുകന് മുൻപ് മോഹൻ ലാലിന്റെ ഏറ്റവും കൂടുതൽ കളക്ഷൻസ് ലഭിച്ച സിനിമയാണ് ദൃശ്യം.
ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഇത് തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ലാലേട്ടന്റെ അറുപതാം പിറന്നാൾ നാളെ ആഘോഷിക്കാനിരിക്കെ ഇങ്ങനൊരു വാർത്ത ആരാധകരെ കോരിത്തരിപ്പിച്ചിരിക്കുകയാണ്.