Dulquer Salmaan: സെൽവമണി സെൽവരാജിന്റെ സംവിധാനത്തിൽ ദുൽഖർ നായകൻ; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

റാണ ദ​ഗ്​ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖറിന്‍റെ വേഫെറർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കാന്ത എന്നാണ് പേരിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 09:44 AM IST
  • സെൽവമണി സെൽവരാജ് ആണ് കാന്ത സംവിധാനം ചെയ്യുന്നത്.
  • തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
  • മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കും.
Dulquer Salmaan: സെൽവമണി സെൽവരാജിന്റെ സംവിധാനത്തിൽ ദുൽഖർ നായകൻ; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ദുൽഖർ സൽമാന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കാന്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റാണ ദ​ഗ്​ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖറിന്‍റെ വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് കാന്ത സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കും. സിനിമയുടെ കഥയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററിയുടെ സംവിധായകനാണ് സെൽവമണി സെൽവരാജ്. നെറ്റ്ഫ്ലിക്സിലാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്യുക.

ജൂലൈ 28ന് ദുൽഖറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ദുൽഖറിന്റെ പുതിയ ചിത്രവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലക്കി ഭാസ്ക്കർ എന്നാണ് ചിത്രത്തിന് പേരിട്ടത്. പാന്‍ ഇന്ത്യന്‍ ലെവലിലാണ് ലക്കി ഭാസ്ക്കർ നിര്‍മ്മിക്കുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം.

Also Read: Dulquer Salmaan: ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സീതാരാമം എന്ന ചിത്രം കൊണ്ട് ഇതിനോടകം തെലുങ്കിൽ നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട് ദുൽഖർ. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News