Dulquer Salmaan: ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിലാണ്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 03:00 PM IST
  • ദുൽഖറിന്റെ പിറന്നാൾ ദിവസമാണ് ലക്കി ഭാസ്ക്കറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
  • ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
  • നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
Dulquer Salmaan: ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

സീതാരാമത്തിന് പിന്നാലെ വീണ്ടും തെലുങ്കിൽ വിജയം ആവർത്തിക്കാൻ ദുൽഖർ സൽമാൻ. ഇത്തവണ വെങ്ക അറ്റ്ലൂരിക്കൊപ്പമാണ് ദുൽഖർ കൈ കോർക്കുന്നത്. ധനുഷ് നായകനായ വാത്തി എന്ന ചിത്രത്തിന് ശേഷമാണ് വെങ്കി ദുൽഖറിനെ നായകനാക്കി സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്കി ഭാസ്ക്കർ എന്നാണ് ദുൽഖർ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു. ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു.

പാന്‍ ഇന്ത്യന്‍ ലെവലിലാണ് ലക്കി ഭാസ്ക്കർ നിര്‍മ്മിക്കുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സീതാരാമം എന്ന ചിത്രം കൊണ്ട് ഇതിനോടകം തെലുങ്കിൽ നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട് ദുൽഖർ. ദുൽഖറിന്റെ പിറന്നാൾ ദിവസമാണ് ലക്കി ഭാസ്ക്കറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

Also Read: Maamannan Ott: മാരി സെൽവരാജ് ചിത്രം 'മാമന്നൻ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: രചനയും സംവിധാനവും: വെങ്കി അറ്റ്ലൂരി, സംഗീതം: ജി വി പ്രകാശ് കുമാർ എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News