ദുൽഖറിന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. വിലാസിനി മെമ്മോറിയൽ എന്ന ചിത്രത്തിൻറെ ഷൂട്ടിങാണ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാ ൽ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇനിയും വന്നിട്ടില്ല. ചിത്രത്തിൻറെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17) ആരംഭിക്കുമെന്നാണ് സൂചന. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിലാസിനി മെമ്മോറിയൽ എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ ചന്ദ്രനാണ്. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളായിൽ അസോസിയേറ്റായി പ്രവർത്തിച്ച പ്രവീൺ ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലാസിനി മെമ്മോറിയൽ.
കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആനന്ദ് സി ചന്ദേനാണ്. ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് 45 ദിവസമായിരിക്കുമെന്നാണ് റിപ്പോർട്ട്. അതെസമയം ദുൽഖറിന്റെ സീതാരാമം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ALSO READ: Sita Ramam Movie : സീതാരാമം 50 കോടി ക്ലബ്ബിൽ; സന്തോഷം കൊണ്ട് തുള്ളിച്ചാടി ദുൽഖർ സൽമാൻ
ഇത് വരെ ലോക വ്യപകമായി ചിത്രം 50 കോടിയാണ് കളക്ഷൻ നേടിയത്. ചിത്രം 50 കോടി ക്ലബിൽ എത്തിയതിന് പിന്നാലെ ദുൽഖർ സൽമാൻ സീതാരാമത്തിലെ ഒരു ദൃശ്യം തന്നെ പങ്കുവെച്ച് സന്തോഷം അറിയിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നേടാൻ കഴിഞ്ഞത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു.
ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സീതയായി എത്തുന്നത് മൃണാൾ താക്കൂർ ആണ്. തെലുഗു, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.