Ennu Sakshal Daivam: ലോക റെക്കോർഡുകൾ നേടി "എന്ന് സാക്ഷാൽ ദൈവം"; ചിത്രം പൂർത്തീകരിച്ചത് 16 മണിക്കൂർ കൊണ്ട്

Ennu Sakshal Daivam Movie ​In OTT: യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് "എന്ന് സാക്ഷാൽ ദൈവം" എന്ന ചിത്രം കരസ്ഥമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 11:48 AM IST
  • ഡബ്ല്യു എഫ് സി എൻ (ഡബ്ല്യു എഫ് സി എൻ), സി ഒ ഡി (സി ഒ‍‍ ഡി), മൂവിവുഡ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്
  • യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്
Ennu Sakshal Daivam: ലോക റെക്കോർഡുകൾ നേടി "എന്ന് സാക്ഷാൽ ദൈവം"; ചിത്രം പൂർത്തീകരിച്ചത് 16 മണിക്കൂർ കൊണ്ട്

ലോകറെക്കോർഡ് നേട്ടത്തിൽ  "എന്ന് സാക്ഷാൽ ദൈവം". സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച "എന്ന് സാക്ഷാൽ ദൈവം" എന്ന ചിത്രം ലോകറെക്കോർഡ് നേട്ടത്തിനർഹമായി. ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്തത്. യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്.

ഡബ്ല്യു എഫ് സി എൻ (ഡബ്ല്യു എഫ് സി എൻ), സി ഒ ഡി (സി ഒ‍‍ ഡി), മൂവിവുഡ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തേടി മരണവീട്ടിൽ എത്തുന്ന യുട്യൂബ് വ്ലോ​ഗറും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ALSO READ: Francis Raj: "ഇനിയെങ്കിലും അതിന് വേണ്ടി സിനിമ പ്രേമികളായ നമ്മളെല്ലാവരും ശ്രമിക്കണം"; ജെ സി ഡാനിയൽ വിഷയത്തിൽ സംവിധായകൻ ഫ്രാൻസിസ് രാജ്

തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നടന്നത്. അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽറാവു, ദീപു ആർ എസ്, ശിവപ്രസാദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രചന, എഡിറ്റിംഗ്, ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവ്വഹിച്ചത് എസ് എസ് ജിഷ്ണുദേവാണ്. സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ,മിക്സിംഗ്- ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം- അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ- സേതുലക്ഷ്മി, പോസ്റ്റർ ഡിസൈൻ- വിനിൽ രാജ്. പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News