'ആദിപുരുഷ് കണ്ടപ്പോൾ മനസ്സിലായി കട്ടപ്പ എന്തിന് ബാഹുബലി കൊന്നതെന്ന്' ; വീരേന്ദ്ര സേവാഗ്

Virender Sehwag On Adipurush Movie : സിനിമയെ ട്രോളികൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വീണ്ടും ആദിപുരുഷിനെ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് വിധേയമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 06:49 PM IST
  • ഇതിന് പിന്നാലെ ആദിപുരുഷ് വീണ്ടും സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയായി മാറി.
  • സേവാഗ് വൈകിയാണ് ആ കാര്യം മനസ്സിലാക്കിയതെന്നും മറ്റ് ചില ആരാധകർ അഭിപ്രായപ്പെടുകയും ചെയ്തു.
'ആദിപുരുഷ് കണ്ടപ്പോൾ മനസ്സിലായി കട്ടപ്പ എന്തിന് ബാഹുബലി കൊന്നതെന്ന്' ; വീരേന്ദ്ര സേവാഗ്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു രാമയണത്തെ ആസ്പദമാക്കിട്ടുള്ള പ്രഭാസിന്റെ ആദിപുരുഷ്. എന്നാൽ 500 കോടി രൂപ ബജറ്റിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരെ അത്രകണ്ട തൃപ്തിപ്പെടുത്താനായില്ല. തുടർന്ന് പ്രഭാസും കൃതി സാനോണും രാമനും സീതയുമായിയെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും പാത്രമായി മാറി. അവയ്ക്കെല്ലാം ഒന്ന് ശമനമായപ്പോഴാണ് വീണ്ടും ആദിപുരുഷ് ചർച്ചയാകുകയാണ് സോഷ്യൽ മീഡിയയിൽ. അതിന് കാരണമായതോ മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദ്ര സേവാഗിന്ററെ ട്വീറ്റ്.

"ആദിപുരുഷ് കണ്ടപ്പോൾ മനസ്സിലായി കട്ടപ്പ എന്തിന് ബാഹുബലി കൊന്നതെന്ന്" വീരേന്ദ്ര സേവാഗ് ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ ആദിപുരുഷ് വീണ്ടും സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയായി മാറി. സേവാഗ് വൈകിയാണ് ആ കാര്യം മനസ്സിലാക്കിയതെന്നും മറ്റ് ചില ആരാധകർ അഭിപ്രായപ്പെടുകയും ചെയ്തു.

ALSO READ : Adipurush Controversy: ഇത് രാമായണമല്ല, ആദിപുരുഷ് നിരോധിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് AICWA

ചിത്രത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു റിലീസിന് പിന്നാലെ അരങ്ങേറിയത്. സിനിമ നിരേധിക്കണമെന്നാവശ്യപ്പെട്ട് സിനിമ സംഘടനകളും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. മോശം ഗ്രാഫിക്സും തിരക്കഥയിലെ പോരാഴ്മയും വലിയതോതിൽ ആദിപുരുഷിനെതിരെ വിമർശനമായി ഉയർന്നു. തുടർന്ന് ചിത്രത്തിൽ ഉപയോഗിച്ചിരുന്ന ഏതാനും സംഭാഷണ രംഗങ്ങൾ അണിയറ പ്രവർത്തകർ ഒഴിവാക്കുകയും ചെയ്തിരുന്നു. 

ആദ്യ ദിവസത്തെ കളക്ഷന് പുറമെ പ്രഭാസ് ചിത്രത്തിന് ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാനായിട്ടില്ല. 500 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന് പ്രീ-റിലീസ് കളക്ഷനല്ലാതെ മറ്റ് വാണിജ്യ വിജയം കണ്ടെത്താനായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News