ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഫാലിമിയിലെ ആദ്യ ലിറിക്കൽ ഗാനമെത്തി. മഞ്ജീര ശിഞ്ജിതം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മുഹ്സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ആന്റണി ദാസൻ, വിഷ്ണു വിജയ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ നിതിഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു.
പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കും ഫാലിമി എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും സിനിമ തികച്ചും ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജഗദീഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്. ഇവരുടെ കോമ്പോ തിയേറ്ററിൽ വൻ വിജയമാകുമെന്നാണ് പ്രതീക്ഷ.
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു പിള്ള, സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഒരു ഗ്ലിംപ്സ് വീഡിയോയും നേരത്തെ പുറത്തിറങ്ങിയിരുന്നു.
Also Read: Mammootty Kampany: മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5; ടൈറ്റിൽ പ്രഖ്യാപനം നാളെ
സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy