AI: എഐ പ്രമേയമാക്കുന്ന ആദ്യ സിനിമ; ചരിത്രം സൃഷ്ടിച്ച് 'മോണിക്ക: ഒരു എഐ സ്റ്റോറി'

Monica: An AI Story release date: ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണിത്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 02:10 PM IST
  • ഇ എം അഷ്‌റഫാണ് ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’ സംവിധാനം ചെയ്യുന്നത്.
  • അപർണ മൾബറിയാണ് എജിഐ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • നിർമ്മാതാവും സംവിധായകനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
AI: എഐ പ്രമേയമാക്കുന്ന ആദ്യ സിനിമ; ചരിത്രം സൃഷ്ടിച്ച് 'മോണിക്ക: ഒരു എഐ സ്റ്റോറി'

'മോണിക്ക : ഒരു എ ഐ സ്റ്റോറി' മലയാളത്തിൽ ഉടൻ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ( A I ) പ്രമേയമായുള്ള  ചിത്രമാണ്. ഇന്ത്യയുടെ എ ഐ സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റിൽ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ എ ഐ പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ, ഇവന്റുകൾ, എന്നിവ ലഭ്യമാകുന്ന ഈ വെബ്സൈറ്റിൽ മോണിക്ക : ഒരു എ ഐ സ്റ്റോറിയെകുറിച്ച്  പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് : “മോണിക്ക: ഒരു എ ഐ സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ, നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ, പ്രേക്ഷകർക്ക് ഒരു പുതിയ ചലച്ചിത്ര അനുഭവം സാധ്യമാക്കും. 

ALSO READ: വാർഷിക ശമ്പളം 32 ലക്ഷം രൂപ വരെ; നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023

ഇ എം അഷ്‌റഫ് സംവിധാനം ചെയ്‌ത, ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’ എന്ന ചിത്രത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ ജനിച്ച സോഷ്യൽ മീഡിയ സ്വാധീനവും സംരംഭകയുമായ അപർണ മൾബറിയാണ്. എജിഐ റോബോട്ടുകൾ ഒരു ഫ്യൂച്ചറിസ്റ്റിക് ആശയമാണ്. അവരുടെ മനുഷ്യസമാനമായ കഴിവുകൾ പരമ്പരാഗത എ ഐ റോബോട്ടുകളിൽ നിന്ന് അവരെ വേർതിരിക്കുന്നു.” ഇത്രയും വിവരങ്ങളാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) കീഴിലുള്ള വെബ്സൈറ്റിൽ പറയുന്നത്.  

പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമക്ക് ലഭിച്ച ഒരംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് സിനിമയുടെ നിർമ്മാതാവ് മൻസൂർ പള്ളൂർ പറഞ്ഞു. നിർമ്മാതാവും സംവിധായകനും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. സിനിമയിൽ മനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. പ്രഭാ വർമ എഴുതിയ വരികൾ യൂനിസിയോയുടെ സംഗീതത്തിൽ നജീം അർഷാദും യർ ബാഷ് ബച്ചുവുമാണ് ആലപിക്കുന്നത്. രാജു ജോർജ്ജ് എഴുതിയ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നതും ബാല ഗായകൻ യർ ബാഷ് ബച്ചുവാണ്. റോണി റാഫേലിന്റെ മാസ്മരിക സംഗീതം പശ്ചാത്തലത്തിന് കൂടുതൽ വൈകാരികത നൽകുന്നു.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത തുടങ്ങിയ അഭിനേതാക്കളോടൊപ്പം സംവിധായകൻ ഇ എം അഷ്റഫും, മൻസൂർ പള്ളൂരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഹരി ജി നായർ എഡിറ്റിങ്ങ്, കാലാ  സംധാനം ഹരിദാസ് ബാക്കുളവും വിഎഫ്എക്‌സ് വിജേഷ് സി യുമാണ്. സുബിൻ എടപ്പകം സഹനിർമ്മാതാവും കെ പി ശ്രീശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News