സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തനാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധാനം. എന്നാല്‍ അതിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ സംവിധാനം പ്രിയദര്‍ശന്‍ ആണ്.
ഉദയനിധി സ്റ്റാലിനാണ് നായകന്‍, നായിക മലയാളത്തിന്‍റെ പ്രിയപ്പെട്ട നമിത പ്രമോദും. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍ നിമിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലുണ്ടാകുമെന്നും മലയാളത്തില്‍ നിന്നും കുറച്ചധികം ഹ്യൂമര്‍ തമിഴ് റീമെയ്ക്കില്‍ ഉള്‍പ്പെടുത്തുമെന്നും മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
ഫഹദ് അവതരിപ്പിച്ച മഹേഷ് ആയി നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണെത്തുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും, അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്. അലന്‍സിയറുടെ വേഷത്തില്‍ എം എസ് ഭാസ്‌കര്‍ അഭിനയിക്കുന്നു. സംവിധായകന്‍ മഹേന്ദ്രന്‍ ആണ് ഉദയനിധിയുടെ അച്ഛന്‍റെ വേഷത്തില്‍. മണിക്കുട്ടന്‍, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ജനുവരി 25 ന് ചിത്രം തീയേറ്ററുകളിലെത്തും.