Free OTT: ജിയോ റീ ചാർജ് ചെയ്താൽ നിങ്ങൾക്ക് സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ, എങ്ങനെ ?

കുറഞ്ഞത് 200 രൂപ മുതൽ 1000 രൂപ വരെ ആയിരിക്കും ഒടിടി പ്ലാനുകളുടെ നിരക്ക്. എന്നാൽ 

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 12:27 PM IST
  • കുറഞ്ഞത് 200 രൂപ മുതൽ 1000 രൂപ വരെ ആയിരിക്കും ഒടിടി പ്ലാനുകളുടെ നിരക്ക്
  • നിങ്ങൾക്ക് മൊബൈൽ റീചാർജിനൊപ്പം സൗജന്യ OTT സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും
  • ജിയോ നെറ്റ്‌വർക്കിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കായിരിക്കും ഓഫർ
Free OTT: ജിയോ റീ ചാർജ് ചെയ്താൽ നിങ്ങൾക്ക് സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ, എങ്ങനെ ?

നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഉപയോഗിക്കാത്തവരും ഇതിലെ സിനിമകളും സീരീസുകളും കാണാത്തവരും കുറവാണ്. എന്നാൽ ചിലരെങ്കിലും ഈ OTT പ്ലാറ്റ്‌ഫോമുകൾ പലതും സബ്‌സ്‌ക്രൈബ് ചെയ്യാറില്ല. കാരണം ഇതിൻറെ സബ്സ്ക്രിപ്ഷൻ ചാർജ് തന്നെയാണ്.

കുറഞ്ഞത് 200 രൂപ മുതൽ 1000 രൂപ വരെ ആയിരിക്കും ഒടിടി പ്ലാനുകളുടെ നിരക്ക്. എന്നാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല, നിങ്ങൾക്ക് മൊബൈൽ റീചാർജിനൊപ്പം സൗജന്യ OTT സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഒരു വർഷമോ അതിൽ കൂടുതലോ കാലം Netflix, Amazon Prime എന്നിവ സൗജന്യമായി കാണാനുമാകും. 

ഓഫർ എവിടെ ലഭ്യമാണ്

ജിയോ നെറ്റ്‌വർക്കിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കായിരിക്കും ഓഫർ ലഭിക്കുക. നിങ്ങൾ ജിയോ നെറ്റ്‌വർക്കിന്റെ പോസ്റ്റ്‌പെയ്ഡ് കണക്ഷൻ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ OTT പ്ലാറ്റ്‌ഫോമുകൾ സൗജന്യമായും ഒരു രൂപ പോലും ചെലവാക്കാതെയും ആക്‌സസ് ചെയ്യാം.

ഇതിന് നിങ്ങൾ ചെയ്യേണ്ടത് ഒരു റീചാർജ് മാത്രമാണ്. ഇതുവഴി നിങ്ങൾക്ക് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും സൗജന്യമായി ഉപയോഗിക്കാം. നിങ്ങൾക്ക് ഈ പ്ലാൻ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

എന്താണ് ഈ പ്ലാൻ

പോസ്റ്റ്‌പെയ്ഡ് പ്ലാനാണിത്. 699 രൂപയാണ് നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 ജിബി ഇന്റർനെറ്റ്, 1 മാസത്തെ വാലിഡിറ്റി എന്നിവയുണ്ട്. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെ നിരവധി ഫ്രീ പ്ലാനുകളും സബ്സ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News