'നേതാജി'യായി ഗോകുലം ഗോപാലന്‍!

നേതാജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസായാണ് ഗോകുലം ഗോപാലൻ വേഷമിടുന്നത്. 

Last Updated : Nov 26, 2018, 02:46 PM IST
'നേതാജി'യായി ഗോകുലം ഗോപാലന്‍!

ഭിനയത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ.

സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്. 'നേതാജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസായാണ് ഗോകുലം ഗോപാലൻ വേഷമിടുന്നത്. 

വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്തെന്ന ഗിന്നസ് റെക്കാർഡ് സ്വന്തമാക്കിയ സംവിധായകനാണ് വിജീഷ് മണി.

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മികച്ച ടെക്നീഷ്യന്‍മാരുടെ  സംഘം പ്രവര്‍ത്തിക്കുന്ന 'നേതാജി'യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 
\

Trending News