Solar Eclipse 2024: സൂര്യഗ്രഹണ സമയത്ത് സൂര്യദേവനെ ആരാധിക്കാമോ? അറിയാം വിശദമായി

Solar Eclipse 2024: സൂര്യഗ്രഹണ സമയത്ത് ആരാധന പോലുള്ള മതപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ലെന്നാണ് പറയാറുള്ളത്. എന്നാൽ ചില നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ സമയം നിങ്ങൾക്ക് സൂര്യദേവനെ ആരാധിക്കാവുന്നതാണ്.

 

1 /5

ഒക്ടോബർ 2നാണ് ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.   

2 /5

ചന്ദ്രഗ്രഹണത്തേക്കാൾ കൂടുതലാണ് സ്വാധീനം കൂടുതലാണ് സൂര്യ​ഗ്രഹണത്തിനെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, സൂതക് കാലം സൂര്യ​ഗ്രഹണത്തിന് 12 മണിക്കൂർ മുൻപ് തുടങ്ങുന്നു. ചന്ദ്ര​ഗ്രഹണത്തിന് 9 മണിക്കൂർ മുൻപാണ് സൂതക് കാലം തുടങ്ങുന്നത്.   

3 /5

സൂതക് കാലം ആരംഭിച്ചാൽ, ആരാധനകളോ ആചാരങ്ങളോ അനുഷ്ഠിക്കില്ല, ദേവതകളുടെ വിഗ്രഹങ്ങൾ തൊടില്ല, ക്ഷേത്ര വാതിലുകൾ പോലും ഈ സമയം അടച്ചിരിക്കും. കൂടാതെ, പുറത്ത് പോകുക, പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക തുടങ്ങിയവയും ഈ സമയത്ത് ചെയ്യാറില്ല.  

4 /5

അതേസമയം ഈ സമയത്ത് 'ഓം ഘൃണി സൂര്യായ നമഃ' എന്ന മന്ത്രം ജപിക്കുന്നതിൽ ഒരു ദോഷവുമില്ല. സൂര്യ സ്തോത്രം, സൂര്യ അഷ്ടാക്ഷര സ്തോത്രം, ആദിത്യ ഹൃദയ സ്തോത്രം എന്നിവയും ​ഗ്രഹണ സമയത്ത് പാരായണം ചെയ്യാം. സൂര്യദേവൻ്റെ 108 നാമങ്ങളും ജപിക്കാവുന്നതാണ്.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola