Har Ghar Tiranga campaign: എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പങ്കുചേർന്നത്

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 02:12 PM IST
  • കൊച്ചി എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ
  • ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം
  • 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്
Har Ghar Tiranga campaign: എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

കൊച്ചി:  Har Ghar Tiranga campaign: കൊച്ചി എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി പ്രിയ താരം മോഹൻലാൽ. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പരിപാടിയിൽ പങ്കുചേർന്നത്.

 

Also Read: ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം; 20 കോടിയിലധികം വീടുകളിൽ ദേശീയ പതാക പാറും   

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയിൽ താനും പതാക ഉയർത്തികൊണ്ട് പങ്കു ചേരുകയാണ്. ഹർ ഘർ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതിയെ എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും നന്നായി മുന്നേറാനും രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം സാധിക്കട്ടെയെന്നും പതാകയുയർത്തിയ ശേഷം മോഹൻലാൽ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ  രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.  20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുന്നത്. ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നുമുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. 

Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 

ഇതിന്റെ അടിസ്ഥാനത്തിൽ വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ഈ ‘ഹർ ഘർ തിരംഗ’. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ലക്‌ഷ്യം. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകയുടെ ശിൽപിയായ പിംഗളി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതൽ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനും നിർദേശിച്ചിരുന്നു. ഹർ ഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News