Marvel Cinematic Universe: END GAME ന് ശേഷമുള്ള ഏറ്റവും മികച്ച മാർവൽ ചിത്രം

ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഈ കഴിഞ്ഞ ബുധനാഴ്ച്ച ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവറിന്‍റെ ആദ്യ പ്രീമിയർ ഷോ നടത്തിയിരുന്നു. ചിത്രത്തിന്‍റെ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരും ക്രിട്ടിക്കുകളും മാത്രമാണ് ഈ പ്രീമിയർ ഷോയിൽ പങ്കെടുത്തത്.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Oct 29, 2022, 05:52 PM IST
  • വക്കാണ്ടാ രാജ്യം തിഷള്ളയുടെ മരണത്തിന് ശേഷം നേരിടേണ്ടി വന്ന നേമോർ എന്ന ഭീഷണിയെ കേന്ദ്രീകരിച്ചാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്.
  • അതുകൊണ്ട് തന്നെ ക്രിട്ടിക്കുകൾ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങള്‍ ആരാധകർക്ക് പൂർണമായും വിശ്വസിക്കാനും സാധിക്കില്ല.
  • ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്താണ് കമന്‍റ് ബോക്സിൽ രേഖപ്പെടുത്തൂ.
Marvel Cinematic Universe: END GAME ന് ശേഷമുള്ള ഏറ്റവും മികച്ച മാർവൽ ചിത്രം

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി തീയറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവർ. നവംബർ 11 നാണ് ഈ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.  2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് വക്കാണ്ട ഫോറെവർ. മാർവൽ ആരാധകർക്ക് സന്തോഷത്തിനോടൊപ്പം സങ്കടവും ഈ ചിത്രം പുറത്തിറങ്ങുന്നതിന്‍റെ ഭാഗമായി ഉണ്ട്. കാരണം ബ്ലാക്ക് പാന്തറായി വന്ന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന ചാഡ്വിക് ബോസ്മാൻ എന്ന അതുല്യ നടന്‍റെ അഭാവം തന്നെയാണ്. 

2020 ൽ കാൻസർ ബാധിനതായ അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞു. അദ്ദേഹം തന്‍റെ സിനിമാ ജീവിതത്തിൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബ്ലാക്ക് പാന്തർ. അതുകൊണ്ട് തന്നെ ബ്ലാക്ക് പാന്തറായി മറ്റൊരു നടനെ കാസ്റ്റ് ചെയ്യില്ലെന്ന് കെവിൻ ഫീജി മുൻപ് തന്നെ അറിയിച്ചിരുന്നു. സിനിമയിൽ ചാഡ്വിക് ബോസ്മാന്‍റെ കഥാപാത്രവും മരിച്ച് പോയതായാണ് കാണിക്കുന്നതെന്ന് ട്രൈലറിലൂടെ നമുക്ക് വ്യക്തമാണ്. വക്കാണ്ടാ ഫോറെവറിൽ പുതിയൊരു കഥാപാത്രമായിരിക്കും ബ്ലാക്ക് പാന്തറായി എത്തുക. സിനിമയിൽ തിഷള്ളയുടെ സഹോദരിയായ ഷൂരിയാണ് ഈ പുതിയ ബ്ലാക്ക് പാന്തറെന്നാണ് ആരാധകർക്കിടയിലെ റൂമർ. 

Read Also: Sharon Raj Death: ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഈ കഴിഞ്ഞ ബുധനാഴ്ച്ച ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവറിന്‍റെ ആദ്യ പ്രീമിയർ ഷോ നടത്തിയിരുന്നു. ചിത്രത്തിന്‍റെ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരും ക്രിട്ടിക്കുകളും മാത്രമാണ് ഈ പ്രീമിയർ ഷോയിൽ പങ്കെടുത്തത്. ഗംഭീര അഭിപ്രായങ്ങളാണ് സിനിമയുടെ ആദ്യ പ്രദർശനത്തിന്‍റെ ഭാഗമായി പുറത്ത് വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച മാർവൽ ചിത്രമാണ് വക്കാണ്ടാ ഫോറെവർ എന്നാണ് ക്രിട്ടിക്കുകൾ അഭിപ്രായപ്പെടുന്നത്. 

ചിലർ പറയുന്നത് അവഞ്ചേഴ്സ് എൻഡ് ഗെയിമിന് ശേഷം പുറത്തിറങ്ങുന്ന ഏറ്റവും മികച്ച മാർവൽ ചിത്രം ഇതാണെന്നാണ്. പ്രീമിയർ ഷോയിലെ അഭിപ്രായങ്ങൾ കേട്ട എല്ലാ മാർവൽ ആരാധകരും നിലവിൽ വലിയ പ്രതീക്ഷയിലാണ്. മാർവൽ ഫേസ് ഫോറിലെ അവസാന ചിത്രം എന്ന നിലയിൽ വക്കാണ്ടാ ഫോറെവർ മികച്ച് നിൽക്കണമെന്നാണ് ഭൂരിഭാഗം ആരാധകും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് മാർവലിന്‍റെ കഴിഞ്ഞ ഏതാനും ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയിരുന്നില്ല. അതുകൊണ്ട് ഈ ചിത്രം ഒരു വൻ വിജയമാകേണ്ടത് മാര്‍വൽ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നം കൂടിയാണ്. 

Read Also: Suzuki S-Cross: എസ് ക്രോസ്സിൻറെ ഹൈബ്രിഡ് മോഡൽ, ഗംഭീര ഫീച്ചേഴ്സ്

വക്കാണ്ടാ രാജ്യം തിഷള്ളയുടെ മരണത്തിന് ശേഷം നേരിടേണ്ടി വന്ന നേമോർ എന്ന ഭീഷണിയെ കേന്ദ്രീകരിച്ചാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. ഡി.സിയിലെ അക്വാമാനെപ്പോലെ കടലിനുള്ളിൽ ജീവിക്കുന്ന ഒരു ജന വിഭാഗത്തിന്‍റെ തലവനാണ് നേമോർ. അയാൾ വക്കാണ്ടയെ ആക്രമിക്കുന്നതും അതിനെ തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ചാഡ്വിക് ബോസ്മാന് മാർവൽ കൊടുക്കുന്ന ഒരു ട്രിബ്യൂട്ട് തന്നെയാണ് വക്കാണ്ടാ ഫോറെവർ എന്ന ചിത്രം. 

അതുകൊണ്ട് തന്നെ സിനിമ വളരെയധികം ഇമോഷണൽ ആണെന്നാണ് ക്രിട്ടിക്കുകൾ പറയുന്നത്. സിനിമയിൽ ക്രിട്ടിക്കുകളാൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ടത് നേമോർ എന്ന വില്ലനെ അവതരിപ്പിച്ച എനോക്ക് ഹ്യൂർട്ടയായിരുന്നു. ഇദ്ദേഹത്തിന്‍റെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് വക്കാണ്ടാ ഫോറെവർ.  ആരാധകർ ആധികമാരും പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്ത ചില സർപ്രൈസുകളും ഈ ചിത്രത്തിലുണ്ടെന്നാണ് സംസാരം. എന്നാൽ ക്രിട്ടിക്കുകൾ വളരെ മികച്ച റിവ്യൂ കൊടുത്ത മാർവൽ സീരീസ് ആയിരുന്നു ഷീ ഹൾക്ക്. 

Read Also: Shani Gochar 2023: ശനി ദേവൻ മകരം രാശിയിലേക്ക് നീങ്ങുന്നു, ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ

പക്ഷെ മാർവൽ ആരാധകർ ഏറ്റവും കൂടുതൽ വെറുത്ത ഒരു എം.സി.യു കണ്ടന്‍റ് ആയിരുന്നു അത്. അതുകൊണ്ട് തന്നെ ക്രിട്ടിക്കുകൾ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങള്‍ ആരാധകർക്ക് പൂർണമായും വിശ്വസിക്കാനും സാധിക്കില്ല. ഒരുപക്ഷെ ആരാധകരുടെ അമിത പ്രതീക്ഷ ചിത്രത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്താണ് കമന്‍റ് ബോക്സിൽ രേഖപ്പെടുത്തൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News