ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിൽ വില്ലനായ നേമോറും നായികയായ ഷൂരിയും തമ്മിലെ ഒരു ലവ് ട്രാക്ക് ചിത്രത്തിന് വേണ്ടി ആദ്യം പ്ലാൻ ചെയ്തിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററാണ് ഇപ്പോൾ ഈ കാര്യം വെളിപ്പെടുത്തിയത്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തിൽ കടലിനടിയിലെ താലോക്കൺ എന്ന സാമ്രാജ്യത്തിന്റെ തലവനാണ് നേമോർ. തന്റെ സാമ്രാജ്യത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച അമേരിക്ക ഉൾപ്പെടെ ഉള്ള സർഫസ് വേൾഡിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന നേമോറിന് തന്റേതായ ന്യായങ്ങൾ ഉണ്ട്.
2024 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്. ജോൺ ബോയേഗയെയാണ് ആദ്യത്തെ ബ്ലാക്ക് പാന്തറായി കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഈ പോസ്റ്ററുകൾ ശെരിക്കുള്ളതാണെന്ന് തോന്നുമെങ്കിലും സംഗതി ഫാൻ മെയ്ഡ് ആണ്. ആർട്ട് ഡയറക്ടറും ഡിസൈനറുമായ ഷോൺ ഹാരിസണാണ് ഈ പോസ്റ്ററുകൾക്ക് പിന്നിൽ.
മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. സിനിമയുടെ അവസാനും ഫോർ അവർ ഫ്രണ്ട് ചാഡ്വിക് ബോസ്മാൻ എന്ന് എഴുതി കാണിക്കുമ്പോൾ ഏത് മാർവൽ ആരാധകരുടെയും കണ്ണ് നനയും എന്ന് ഉറപ്പാണ്. റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഈ കഴിഞ്ഞ ബുധനാഴ്ച്ച ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവറിന്റെ ആദ്യ പ്രീമിയർ ഷോ നടത്തിയിരുന്നു. ചിത്രത്തിന്റെ അഭിനേതാക്കളും മറ്റ് അണിയറ പ്രവർത്തകരും തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരും ക്രിട്ടിക്കുകളും മാത്രമാണ് ഈ പ്രീമിയർ ഷോയിൽ പങ്കെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.