Mammootty Birthday : "പിറന്നാൾ വലുതായി ആഘോഷിക്കുന്നതിനോട് താൽപര്യമില്ല, എന്നാൽ എന്നെ സ്വന്തം കുടുംബത്തെ പോലെ കാണുമ്പോൾ ഈ ദിനം പ്രത്യേകതയുള്ളതാകുന്നു" പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

Mammootty Birthday - "എനിക്ക് കഴിയുന്നിടത്തോളം നിങ്ങൾ ഏവരെയും രസിപ്പിക്കുന്നത് തുടരുമെന്നാണ് എന്റെ ആഗ്രഹം" എന്ന് പറഞ്ഞാണ് മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 09:04 PM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ നിരവധി നേതാക്കളാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
  • കൂടാതെ സിനിമ മേഖലയിൽ നിന്ന് അമിതാഭ് ബച്ചനും കമൽ ഹാസനും മോഹനലാലും തുടങ്ങിയ നിരവധി പേർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
  • ഇവർക്കെല്ലാം മമ്മൂട്ടി തന്റെ കുറിപ്പിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
Mammootty Birthday : "പിറന്നാൾ വലുതായി ആഘോഷിക്കുന്നതിനോട് താൽപര്യമില്ല, എന്നാൽ എന്നെ സ്വന്തം കുടുംബത്തെ പോലെ കാണുമ്പോൾ ഈ ദിനം പ്രത്യേകതയുള്ളതാകുന്നു" പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

Kochi : ഇന്ത്യൻ സിനിമ ലോകം മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം (Mammootty @ 70) ആഘോഷിക്കുമ്പോൾ തനിക്ക് ലഭിച്ച് ആശംസകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് മമ്മൂട്ടി (Mammootty). സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ആശംസകൾക്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്.

എന്റെ പിറന്നാൾ ആഘോഷിക്കുന്നതിനോട് പൊതിവെ എനിക്ക് വിമുഖതയാണ്. എന്നാൽ എനിക്ക് അറിയാന്നവരും എന്നെ വ്യക്തിപരമായി അറിയാത്തവരും എന്നെ സ്വന്തം കുടുംബത്തെ പോലെ കരുതുന്ന ഈ ദിനം ഏറെ പ്രത്യേകയുള്ളതാക്കി. ഈ നിമിഷം യഥാർഥത്തിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയി" മമ്മൂട്ടി താൻ നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിൽ കുറിച്ചു.

ALSO READ : Mammootty @ 70 : ഇതിഹാസ കഥാപാത്രമാണോ മമ്മൂട്ടിയല്ലെങ്കിൽ വേറെ ചോയിസ് ഭയങ്കര ബുദ്ധിമുട്ടാണ്, ഇവയാണ് മമ്മൂട്ടി അവതരിപ്പിച്ച പ്രധാന ഇതിഹാസ സിനിമകൾ

തന്റെ പിറന്നാൽ ദിവസം തനിക്ക് ലഭിച്ച സ്നേഹവും ആശംസകളും തന്നെ കീഴടക്കിയിരിക്കുന്നു എന്ന് താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. തന്നെ വ്യക്തിപരമായി അറിയുന്നവരും ഒരിക്കൽപ്പോലും താൻ കണ്ടിട്ടില്ലാത്തവരും തന്നോടുള്ള സ്നേഹം ഒരുപോലെ പങ്കുവെച്ചു എന്ന് മമ്മൂട്ടി പറഞ്ഞു.

ALSO READ : Actor Mammootty Birthday: ഇങ്ങിനെയും ഒരു മമ്മൂട്ടിയുണ്ട് കേട്ടോ കണ്ടിട്ടില്ലെങ്കിൽ-

"എനിക്ക് കഴിയുന്നിടത്തോളം നിങ്ങൾ ഏവരെയും രസിപ്പിക്കുന്നത് തുടരുമെന്നാണ് എന്റെ ആഗ്രഹം" എന്ന് പറഞ്ഞാണ് മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ALSO READ : Mammootty Birthday: മമ്മൂട്ടിയെന്ന് പറഞ്ഞാൽ കൂവുന്ന ഒരു കാലം, 13 സീനുകൾ മാത്രം എഴുതി പോക്കറ്റിലിട്ട് അന്ന് ഡെന്നീസ് ജോസഫും,ജോഷിയും ഡൽഹിക്ക് ഫ്ലൈറ്റ് കയറി

മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ നിരവധി നേതാക്കളാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. കൂടാതെ സിനിമ മേഖലയിൽ നിന്ന് അമിതാഭ് ബച്ചനും കമൽ ഹാസനും മോഹൻലാലും തുടങ്ങിയ നിരവധി പേർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഇവർക്കെല്ലാം മമ്മൂട്ടി തന്റെ കുറിപ്പിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News