ഇൻഡിവുഡ് ടാലെന്റ്റ്‌ ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

 ടാലെന്റ്റ് ഹണ്ടിന്‍റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു, ജൂലായ് 31 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.  

Last Updated : Jun 8, 2018, 12:49 PM IST
 ഇൻഡിവുഡ് ടാലെന്റ്റ്‌ ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ബംഗളൂരു: രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുവാന്‍വേണ്ടി പത്തു ബില്യൺ യുഎസ് ഡോളർ പദ്ധതിയുമായി ഇൻഡിവുഡ് ദേശീയ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഇൻഡിവുഡിന്‍റെ സുപ്രധാന വിഭാഗമായ ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ഡിസംബർ ഒന്ന് മുതൽ നാലു വരെ ഹൈദരാബാദിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോട് അനുബന്ധിച്ചുള്ള  മത്സരത്തിൽ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാർഡ്,ആകർഷകമായ സമ്മാനങ്ങൾ, കൂടാതെ സിനിമയിൽ പ്രവർത്തിക്കുവാനുള്ള അവസരവും നൽകുമെന്ന് ഇൻഡിവുഡിന്‍റെ സിഓഓ ആയ ആൻസൺ ഐജെ വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

2017-ല്‍ നടന്ന ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂവായിരത്തോളം പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.  ഈ വർഷം സംഗീതം, അഭിനയം, സംവിധാനം, നൃത്തം, ആങ്കറിങ്, ഫോട്ടോഗ്രഫി തുടങ്ങി ഇരുപത്തിയേഴോളം രംഗങ്ങളിൽ കഴിവുതെളിയിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ഇൻഡിവുഡിന്‍റെ സിഓഓ പറഞ്ഞു. 

ടാലെന്റ്റ് ഹണ്ടിന്‍റെ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു, സ്ഥാപനങ്ങൾക്ക് ജൂലായ് 31 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക - www.indywoodtalenthunt.com.   

സിനിമ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ടെകിലും തൊഴിൽ സാധ്യത ഒരുപാടുള്ള സാങ്കേതിക രംഗത്തേക്ക് യുവാക്കൾ കടന്നു വരുന്നില്ലയെന്ന്‍ കർണാടക ഫിലിം ചേംബർ ചൂണ്ടിക്കാട്ടി. സിനിമ വ്യവസായത്തിൽ ഒരുപാട് പ്രതിഭകളെ ആവശ്യമുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്നും. സിനിമ വ്യവസായത്തിന് ആവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടിന് കഴിയുമെന്നും. ടാലെന്റ്റ് ഹണ്ടിലൂടെ തെരഞ്ഞെടുത്ത പ്രതിഭകൾക്ക് അർഹമായ അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് അധ്യക്ഷൻ സാരാ ഗോവിന്ദ് അഭിപ്രായപ്പെട്ടു. 

മൂന്ന് വർഷമായി ഫിലിം ചേംബറിന്‍റെ അധ്യക്ഷനായി  പ്രവര്‍ത്തിക്കുന്ന സാരാ ഗോവിന്ദനെ ചടങ്ങിൽ ഇൻഡിവുഡ് പ്രതിനിധികൾ ആദരിച്ചു. 

രാജ്യത്ത് ഒരുപാടു പ്രതിഭകൾ ഉണ്ടെകിലും അവരുടെ സർഗ്ഗ കഴിവുകൾ പ്രദർശിപ്പിക്കാൻ അനുയോജ്യമായ വേദികൾ കുറവാണെന്നും അതിനുള്ള പരിഹാരമാണ് ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ട് എന്ന് കന്നഡ നടിയും മോഡലുമായ ഐശ്വര്യ പ്രസാദ് പറഞ്ഞു. 

ഏരീസ് ഗ്രൂപ്പിന്‍റെ മാധ്യമ മേധാവിയും ഇൻഡിവുഡ് ടിവിയുടെ പ്രോഗ്രാമിംഗ് ഹെഡുമായ മുകേഷ് എം നായർ, കന്നഡ സംവിധായകനും കല സംവിധായകനും കൂടിയായ കൗഷിക്ക് ബി എസ് (കഴിഞ്ഞ വർഷം ടാലെന്റ്റ് ഹണ്ട് മത്സരാര്‍ഥിയായിരുന്നു), സ്റ്റാർ ബുക്ക് മീഡിയ സിഇഓ ഗോളകൃഷ്ണ, കന്നഡ നടിയും മോഡലുമായ ഖുഷി ഷെട്ടി എന്നിവർ സന്നിഹിതരായിരുന്നു. 

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര മാധ്യമ, വിനോദ കമ്പനിയായ സ്റ്റാർ ബുക്ക് മീഡിയ പ്രൈവറ്റ് ലിമിറ്റഡും ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടുമായി സഹകരിക്കുന്നുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വെബ്സൈറ്റ്-

www.indywoodtalenthunt.com

Indywood Talent Hunt 2017 after Video-

https://www.youtube.com/watch?v=dFm49vRh5js&t=47s

Indywood Talent 2018 Teaser-

https://www.yotube.com/watch?v=ZXRtJSH_KtU

 

 

Trending News