'കണ്ടോ കണ്ടോ ഇന്നോളം' കാത്തിരുന്ന ഗാനം പുറത്ത്!

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.   

Last Updated : Sep 22, 2019, 04:38 PM IST
'കണ്ടോ കണ്ടോ ഇന്നോളം' കാത്തിരുന്ന ഗാനം പുറത്ത്!

തിയേറ്ററുകളില്‍ തകര്‍പ്പന്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഇട്ടിമാണിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ‘കണ്ടോ കണ്ടോ ഇന്നോളം’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ കാണാം:

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

നവാഗതരായ ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. ഹണി റോസാണ് ചിത്രത്തിലെ നായിക. തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക ശരത് കുമാര്‍, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Trending News