Jack N Jill: പുതിയ പോസ്റ്ററുമായി ജാക്ക് ആൻഡ് ജിൽ, ഉടൻ തിയേറ്ററുകളിലേക്ക്

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി ​ഗണത്തിൽപ്പെടുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : May 12, 2022, 06:02 AM IST
  • ചിത്രത്തിന്റെ ട്രെയിലറും ടീസറും ഒക്കെ കാണുമ്പോൾ തന്നെ കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണെന്ന് വ്യക്തമായിരുന്നു.
  • മഞ്ജു വാര്യരുടെ ഗംഭീര ഫൈറ്റ് സീനുകളും ട്രയിലറിൽ ഉൾപ്പെടുത്തിയിരുന്നു.
  • ചിത്രത്തിലെ 'കിം കിം' എന്ന ഗാനവും ഒരുപാട് വൈറലായ ​ഗാനമാണ്. ഇപ്പോഴും റീൽസുകളുടെ ഭാ​ഗമാണ് ഈ പാട്ട്.
Jack N Jill: പുതിയ പോസ്റ്ററുമായി ജാക്ക് ആൻഡ് ജിൽ, ഉടൻ തിയേറ്ററുകളിലേക്ക്

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മെയ് 20ന് തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി ​ഗണത്തിൽപ്പെടുന്നതാണ്. ജാക്ക് ആൻഡ് ജിൽ എന്ന പേരിൽ കൗതുകം ഉണർത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഒക്കെ കാണുമ്പോൾ തന്നെ കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണെന്ന് വ്യക്തമായിരുന്നു. മഞ്ജു വാര്യരുടെ ഗംഭീര ഫൈറ്റ് സീനുകളും ട്രയിലറിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിലെ 'കിം കിം' എന്ന ഗാനവും ഒരുപാട് വൈറലായ ​ഗാനമാണ്. ഇപ്പോഴും റീൽസുകളുടെ ഭാ​ഗമാണ് ഈ പാട്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

 

സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ജാക്ക് ആൻഡ് ജില്ലിൽ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 

Also Read: Jack 'N Jill Movie : "എങ്ങനൊക്കെ എങ്ങനൊക്കെ" ഗാനവുമായി ജാക്ക് ആൻഡ് ജിൽ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിജീഷ് തോട്ടങ്ങലാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News