Jawan: റിലീസിന് ഇനി 15 ദിവസം, യുഎസിൽ അഡ്വാൻസ് ബുക്കിങ്ങിൽ ജവാൻ നേടിയ തുക ഞെട്ടിക്കുന്നത്... റിലീസിന് മുൻപേ ബോക്സ് ഓഫീസ് തകർത്ത് കിം​ഗ് ഖാൻ

Jawan box office collection: വിദേശ വിപണിയിലെ റെക്കോർഡ് കളക്ഷൻ ചിത്രത്തിന് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണ്. ജവാൻ അഡ്വാൻസ് ബുക്കിംഗ് യുഎസ്എയിൽ മികച്ച കളക്ഷനാണ് നേടുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 08:41 AM IST
  • സിനിമയുടെ റിലീസിന് ഏകദേശം മൂന്നാഴ്ച മുമ്പ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം കളക്ഷൻ നേടുന്നത് പുതിയ റെക്കോർഡാണ്
  • എന്നാൽ യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഷാരൂഖ് ഖാനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ഇത് ആശ്ചര്യകരമല്ലെന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം
Jawan: റിലീസിന് ഇനി 15 ദിവസം, യുഎസിൽ അഡ്വാൻസ് ബുക്കിങ്ങിൽ ജവാൻ നേടിയ തുക ഞെട്ടിക്കുന്നത്... റിലീസിന് മുൻപേ ബോക്സ് ഓഫീസ് തകർത്ത് കിം​ഗ് ഖാൻ

ഷാരൂഖ് ഖാന്റെ ജവാൻ എത്താൻ ഇനി വെറും രണ്ടാഴ്ച മാത്രം. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസിന് 15 ദിവസം മുമ്പ് ചിത്രം യുഎസ് പ്രീ ബുക്കിങ്ങിലൂടെ ബോക്‌സ് ഓഫീസിൽ ഒരു കോടിയിലധികം രൂപയുടെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞുവെന്നാണ് ഒരു ട്രേഡ് ഇൻസൈഡർ വ്യക്തമാക്കുന്നത്. വിദേശ വിപണിയിലെ ഈ റെക്കോർഡ് കളക്ഷൻ ചിത്രത്തിന് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണ്.

സെപ്തംബർ ഏഴിന് ചിത്രം റിലീസ് ചെയ്യാനിരിക്കേ രണ്ടാഴ്ച മുമ്പ് ജവാന്റെ യുഎസിലെ അഡ്വാൻസ് ബുക്കിംഗ് 150,000 ഡോളർ (1.25 കോടിയിലധികം രൂപ) കടന്നതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ബുധനാഴ്ച ട്വീറ്റ് ചെയ്തു. ജവാൻ അഡ്വാൻസ് ബുക്കിംഗ് യുഎസ്എയിൽ മികച്ച കളക്ഷനാണ് നേടുന്നത്.

ചില വിദേശ രാജ്യങ്ങളിൽ ജവാന്റെ മുൻകൂർ ബുക്കിംഗ് കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. സിനിമയുടെ റിലീസിന് ഏകദേശം മൂന്നാഴ്ച മുമ്പ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം കളക്ഷൻ നേടുന്നത് പുതിയ റെക്കോർഡാണ്. എന്നാൽ യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഷാരൂഖ് ഖാനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ഇത് ആശ്ചര്യകരമല്ലെന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ALSO READ: Jawan Movie Update: 'ജവാന്' യു/എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ഇതൊക്കെ..!!

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ, നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ചിത്രം വൻ വിജയമാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ചിത്രം ആദ്യ ദിനം 100 കോടി കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘പത്താന് ശേഷം രണ്ട് 100 കോടിക്ക് മുകളിൽ ഓപ്പണിംഗ് ദിന കളക്ഷൻ നേടുന്ന ആദ്യ നടനായി ഷാരൂഖ് ഖാൻ ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്’ എന്ന് മനോബാല ട്വീറ്റ് ചെയ്തു. ഷാരൂഖിന്റെ മുൻ ചിത്രമായ പത്താൻ ആദ്യ ദിനം ആഗോളതലത്തിൽ 107 കോടി രൂപ നേടിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം വാരാന്ത്യത്തിൽ 500 കോടി കടന്നിരുന്നു. ആക്ഷൻ ത്രില്ലറായ ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് വിൽപ്പന ഇതുവരെ ആരംഭിച്ചിട്ടില്ല. റിലീസിന് ഒരാഴ്ച മുമ്പ് ഈ മാസാവസാനത്തോടെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News