ജയലളിതയുടെ ജീവചരിത്രം : ''ദ അയണ്‍ ലേഡി'' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

തമിഴ് സിനിമയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവചരിത്രം സിനിമയാകുന്നു.

Last Updated : Sep 21, 2018, 02:46 PM IST
ജയലളിതയുടെ ജീവചരിത്രം : ''ദ അയണ്‍ ലേഡി'' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മിഴ് സിനിമയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവചരിത്രം സിനിമയാകുന്നു.

'ദ അയണ്‍ ലേഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ എം എര്‍ മുരുഗദാസ്. 

അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഹിലരി ക്ലിന്റണ്‍ ജയലളിതയെക്കുറിച്ച് പറഞ്ഞ വാക്യങ്ങള്‍  ഉള്‍പ്പെടുത്തിയാണ് ഫസ്റ്റ്‌ലുക്ക് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍, ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്  വരലക്ഷ്മ‍മി ശരത്കുമാര്‍ ആണോ നിത്യ മേനോനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രിയദര്‍ശിനി ആണ് ചിത്രം സംവിധാനം ചെയ്യുക.

നാല് അഞ്ച് മാസമായി സിനിമയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ഒരു ജീവിതം നയിച്ച ജയലളിതയ്‍ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയായിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ്, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമം- പ്രിയദര്‍ശിനി പറയുന്നു. ജയലളിതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കുമെന്നായിരുന്നു പ്രിയദര്‍ശിനി നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, എ.എല്‍ വിജയിന്‍റെ സംവിധാനത്തില്‍ മറ്റൊരു ബയോപിക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശിനി ചിത്രത്തിന്റെ ജോലികള്‍ വളരെ പെട്ടന്ന് തന്നെ ആരംഭിച്ചത്.

 

Trending News