Jigarthanda Double X: യു/എ സർട്ടിഫിക്കറ്റുമായി 'ജി​ഗർതണ്ട ഡബിൾ എക്സ്' തിയേറ്ററുകളിലേക്ക്..!!

എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 12:02 PM IST
  • യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
  • 2 മണിക്കൂർ 52 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
  • നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Jigarthanda Double X: യു/എ സർട്ടിഫിക്കറ്റുമായി 'ജി​ഗർതണ്ട ഡബിൾ എക്സ്' തിയേറ്ററുകളിലേക്ക്..!!

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജി​ഗർതണ്ട ഡബിൾ എക്സ്'. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 2 മണിക്കൂർ 52 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. 

എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

Also Read: Bandra Movie: തകർത്താടി ദിലീപും തമന്നയും; 'ബാന്ദ്ര'യിലെ വീഡിയോ ​ഗാനം, റിലീസ് 10ന്

നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ പാർട്ണർ. ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ആണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. എസ് ജെ സൂര്യയും രാഘവ ലോറൻസും തമ്മിലുള്ള മാസ് രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയത്. ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തിയേറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ പോകുന്ന സിനിമയാകും ജി​ഗർതണ്ട ഡബിൾ എക്സ് എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ടീസറിലെ രം​ഗങ്ങൾ.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്റ്റോമ്‍ ബെഞ്ച് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News