Kaapa Movie Teaser : "ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇതുവരെ എത്തിയത്"; പൃഥ്വിരാജിന്റെ മാസ് ഡയലോഗുമായി കാപ്പയുടെ ട്രെയ്‌ലറെത്തി, ചിത്രം ഈ ക്രിസ്മസിന്

Kaapa Movie Teaser : ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 07:26 PM IST
  • ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
  • ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
  • കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ.
  • ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.
 Kaapa Movie Teaser : "ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇതുവരെ എത്തിയത്"; പൃഥ്വിരാജിന്റെ മാസ് ഡയലോഗുമായി കാപ്പയുടെ ട്രെയ്‌ലറെത്തി, ചിത്രം ഈ ക്രിസ്മസിന്

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം കാപ്പയുടെ ടീസർ പുറത്തുവിട്ടു.  ത്രില്ലടിപ്പിച്ച് കൊണ്ടാണ് ചിത്രത്തിൻറെ ടീസർ തന്നെ എത്തിയിരിക്കുന്നത്. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാപ്പ. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ  അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.  പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.  ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ കൊട്ട മധുവെന്ന കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് താരം എത്തുന്നത്.  തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. 

ALSO READ: Kaapa Movie Update : കാപ്പ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.  ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യർ എത്താൻ ഇരുന്നതാണെങ്കിലും  ചിത്രത്തിൽ  നിന്ന് നടി പിന്മാറുകയായിരുന്നു. നേരത്തെ കരാറിൽ ഏർപ്പെട്ട തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്നാണ് മഞ്ജു വാര്യർ കാപ്പയിൽ പിന്മാറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വലിമൈയ്ക്ക് ശേഷം അജിത് കുമാറിന്റെ എകെ 61ന്റെ ചിത്രീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നടി പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് മാതൃഭൂമി ഡോട്ട് കോം മഞ്ജു വാര്യറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു.  മഞ്ജു വാര്യർ പിന്മാറിയതിനെ പിന്നാലെ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയ മഞ്ജു വാര്യർക്ക് പകരമായിട്ടാണ് അപർണ കാപ്പയുടെ ഭാഗമായിരിക്കുന്നത്.

ആസിഫ് അലി, ഇന്ദ്രൻസ്, അന്ന ബെൻ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News