Kaathal Movie: മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ഡയറക്ട് ഒടിടിയിലേക്കോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

മമ്മൂട്ടി ചിത്രം കാതൽ ദി കോർ നേരിട്ട് ഒടിടിയിൽ എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 04:32 PM IST
  • ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
  • മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന് പ്രത്യേകതയും കാതലിനുണ്ട്.
  • മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ.
Kaathal Movie: മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ഡയറക്ട് ഒടിടിയിലേക്കോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കാതൽ- ദി കോർ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഇകിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളതാണ്. തെന്നിന്ത്യൻ നടി ജ്യോതിക  ചിത്രത്തിൽ നായികയാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പുകൾക്കിടെ ഇപ്പോഴിതാ കാതലിന്റെ റിലീസ് സംബന്ധിച്ച് ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

കാതൽ ഡയറക്ട് ഒടിടി റിലീസിനെത്തുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല. മമ്മൂട്ടി ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവെച്ചിട്ടുള്ളത്. ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന് പ്രത്യേകതയും കാതലിനുണ്ട്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ്  കാതൽ.  'കാതൽ ദി കോർ' എന്നാണ് സിനിമയുടെ മുഴുവൻ പേര്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചിത്രത്തിന്റെ നിർമാതാക്കളുടെ നിരയിലേക്കെത്തി ചേർന്നിട്ടുണ്ട്. റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കാതൽ ദി കോർ.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപം കൂടിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ. നേരത്തെ കാതൽ ഈദ് റിലീസായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടും പോകുകയും ഏജന്റിന്റെ റിലീസും  കാതൽ തിയേറ്ററുകളിൽ എത്തുന്നതിന് വൈകിപ്പിച്ചു. തുടർന്നാണ് ഇപ്പോൾ ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നത്.

Also Read: Salaar: റോക്കിയുടെ കപ്പല്‍ മുങ്ങിയ അതേ സമയത്ത് സലാര്‍ ടീസര്‍: വരുന്നത് പ്രശാന്ത് നീല്‍ യൂണിവേഴ്‌സ്?

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ ദി കോർ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. സരിഗമ ഫിലിം സ്റ്റുഡിയോയുടെയും യൂഡ്ലീ ഫിലിംസിന്റെയും ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ബസൂക്ക നിർമിക്കുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News