Kaduva Movie Controversy: പൃഥ്വിരാജ് ചിത്രം കടുവയുടെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

Kaduva Movie Controversy :  തമിഴ്‌നാട് സ്വദേശിയായ മഹേഷ് എം ആണ് കഥ മോഷ്ട്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 03:57 PM IST
  • സിനിമയുടെ കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
  • തമിഴ്‌നാട് സ്വദേശിയായ മഹേഷ് എം ആണ് കഥ മോഷ്ട്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
  • മഹേഷ് ഇതിന് മുമ്പ് പാലാ സബ് കോടതിയിലും ഇത് സംബന്ധിച്ച് ഹർജി നൽകിയിരുന്നു.
  • എന്നാൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി പാലാ സബ് കോടതി പരിഗണിച്ചിരുന്നില്ല.
Kaduva Movie Controversy: പൃഥ്വിരാജ് ചിത്രം കടുവയുടെ കഥ മോഷ്ടിച്ചതെന്ന് ആരോപണം;  ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി:  പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കൂടാതെ സിനിമയുടെ കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ മഹേഷ് എം ആണ് കഥ മോഷ്ട്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

മഹേഷ് ഇതിന് മുമ്പ് പാലാ സബ് കോടതിയിലും ഇത് സംബന്ധിച്ച് ഹർജി  നൽകിയിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി പാലാ സബ് കോടതി പരിഗണിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി എസ് ഡയസാണ് പരാതിയെ തുടർന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തിനും, നിർമ്മാതാവിനും നോട്ടീസ് അയച്ചത്. ജൂൺ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് കടുവ.

ALSO READ: Kaduva Teaser 2 : "അതിനം കടുവയാ, നല്ല ഒന്നാന്തരം കടുവ"; മാസായി പൃഥ്വിരാജ്, കടുവയുടെ പുതിയ ടീസറെത്തി

വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് കടുവ. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ ടീസറുകളും, ട്രെയ്‌ലറും ഒക്കെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

ഒരു  യഥാർഥ സംഭവത്തെ  ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ.  കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രമാണ് കടുവ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News