Kaduva Poster: "പ്രതികാരം എപ്പോഴും വ്യക്തിപരമാണ്"; കടുവയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

Kaduva Release : "പ്രതികാരം എപ്പോഴും വ്യക്തിപരമാണ്" എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 05:31 PM IST
  • "പ്രതികാരം എപ്പോഴും വ്യക്തിപരമാണ്" എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
  • ചിത്രത്തിൻറെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു.
  • ചിത്രം ഈ വർഷം തന്നെ റിലീസിന് എത്തും.
  • വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് - ഷാജി കൈലാസ് (Shaji Kailas) കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്.
Kaduva Poster: "പ്രതികാരം എപ്പോഴും വ്യക്തിപരമാണ്"; കടുവയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

Kochi : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കടുവയുടെ പുതിയ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടു. ഇൻസ്റ്റാഗ്രാമിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. "പ്രതികാരം എപ്പോഴും വ്യക്തിപരമാണ്" എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗഗമിക്കുകയാണ്.

ചിത്രം ഈ വർഷം തന്നെ റിലീസിന് എത്തും. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. 

ഒരു  യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. 

മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ.

  കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രമാണ് കടുവ.  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News