ബോഡി ഷെയിമിങ്ങിനെതിരെ കനിഹ പറയുന്നത് കേൾക്കൂ..

മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ്.    

Written by - Ajitha Kumari | Last Updated : Oct 30, 2020, 08:46 PM IST
  • നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു,
  • ഞാൻ എത്ര മെലിഞ്ഞതായിരുന്നു എന്റെ വയറു എത്ര പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ആലോചിച്ച് ഇരുന്നുപോയി.
ബോഡി ഷെയിമിങ്ങിനെതിരെ കനിഹ പറയുന്നത് കേൾക്കൂ..

പഴശിരാജ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാകുന്നത്.  തുടക്കം 2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം എത്തുന്നത്.  കനിഹ സിനിമാ താരം മാത്രമല്ല ഒരു മികച്ച പോപ് സിങ്ങർ കൂടിയാണ്.  

മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ്.  സിനിമാ മേഖലയിലെത്തിയ താരം മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ഇപ്പോൾ ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരം ഇൻസ്റ്റയിൽ കുറിച്ചത് ഇപ്രകാരമാണ്

Also read: video: കിടിലം workout പങ്കുവെച്ച് കനിഹ!

തീർച്ചയായും ഇതെന്റെ ഒരു പഴയ ചിത്രം ..

നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, ഞാൻ എത്ര മെലിഞ്ഞതായിരുന്നു എന്റെ വയറു എത്ര പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ആലോചിച്ച് ഇരുന്നുപോയി.   

പെട്ടെന്നാണ് ഞാൻ എന്തിനാണ്'ഇങ്ങനെ ചിന്തിക്കുന്നത് എന്ന് ഓർത്തുപോയത്.  എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നതെന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി, അതിനർത്ഥം ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ അസന്തുഷ്ടയാണോ?

ഒരിക്കലുമില്ല മുൻപത്തെക്കാളും കൂടുതൽ ഞാൻ ഇന്നെന്നെ സ്നേഹിക്കുന്നു.  എന്റെ ശരീരത്തിലെ പാടുകളും, അടയാളങ്ങൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്.  എല്ലാം പെർഫെക്ട് ആണെങ്കിൽ പിന്നെന്താണ് പ്രശ്നം? ശരിയല്ലേ?!  നമ്മുടെ ശരീരത്തെ സ്നേഹിക്കാനും സ്വീകരിക്കാനും നാം പഠിക്കുന്നതും നല്ലതാണ് എന്നാണ് താരം പറയുന്നത്.  മാത്രമല്ല നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക എന്നും താരം കുറിച്ചിട്ടുണ്ട്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News