Kannur Squad Budget: എത്ര കോടി? കണ്ണൂർ സ്ക്വാഡിൻറെ നിർമ്മാണ ചിലവിൽ സോഷ്യൽ മീഡിയ തർക്കം

ഒരു മുഴു നീള ത്രില്ലർ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്നാണ് സൂചന. ഇതിനിടയിൽ ചിത്രത്തിൻറെ ബജറ്റ് സംബന്ധിച്ചും ചില അഭ്യൂഹങ്ങളുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 12:54 PM IST
  • ഒരു മുഴു നീള ത്രില്ലർ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്നാണ് സൂചന
  • വലിയൊരു താര നിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്
  • കൂടി വന്നാൽ 3 അല്ലെങ്കിൽ 3.5 കോടി മാത്രമായിരിക്കും ബജറ്റെന്നുമാണ് പേജിന് താഴെ വന്ന കമൻറുകൾ
Kannur Squad Budget: എത്ര കോടി? കണ്ണൂർ സ്ക്വാഡിൻറെ നിർമ്മാണ ചിലവിൽ സോഷ്യൽ മീഡിയ തർക്കം

മമ്മൂട്ടി നായകനാകുന്ന പോലീസ് സ്റ്റോറി കണ്ണൂർ സ്ക്വാഡ് വ്യഴാഴ്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ഒരു മികച്ച ത്രില്ലർ എക്സപീരിയൻസ് തന്നെയായിരിക്കും ചിത്രം എന്നാണ് സൂചന.  എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയൊരു താര നിരയും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

ഒരു മുഴു നീള ത്രില്ലർ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്നാണ് സൂചന. ഇതിനിടയിൽ ചിത്രത്തിൻറെ ബജറ്റ് സംബന്ധിച്ചും ചില അഭ്യൂഹങ്ങളുണ്ട്. ചില ട്വിറ്റർ പേജുകളിൽ ചിത്രത്തിൻറെ നിർമ്മാണ ചിലവ് 26 കോടിയാണെന്നാണ് പറഞ്ഞിരിക്കുന്നത്.  കേരള ബോക്സോഫീസ് പങ്ക് വെട്ട ട്വീറ്റിൽ (എക്സ്) ഇത് പറയുന്നുണ്ട്.

 

എന്നാൽ ഇത് ഫാൻസുകാരുടെ കണക്ക് മാത്രമാണെന്നും കൂടി വന്നാൽ 3 അല്ലെങ്കിൽ 3.5 കോടി മാത്രമായിരിക്കും ബജറ്റെന്നുമാണ് പേജിന് താഴെ വന്ന കമൻറുകൾ. അതേസമയം ഇത് മമ്മൂട്ടിയുടെ പ്രതിഫലം കൂടി ചേർത്ത തുകയാണെന്നാണ് ചിലരുടെ കമൻറ്. ഇക്കാ ഫാൻസ്‌ സമ്മതിച്ചു തരില്ല ഇതൊന്നും.മാക്സിമം 5 കോടിയൊക്കെ പറയുള്ളു. എങ്ങനെയെങ്കിലും Hit ആക്കണ്ടേ- എന്ന് മറ്റൊരാൾ കമൻറ് പങ്ക് വെച്ചിട്ടുണ്ട്. ഇതിനിടയിൽ ചില ഫാൻ ഫൈറ്റുകളും നടക്കുന്നുണ്ട്.എന്തായാലും ഇത് സംബന്ധിച്ച കൃത്യമായ സ്ഥിരീകരണം സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല.

കേരളത്തിൽ നടന്ന ചില കുറ്റകൃത്യങ്ങളും അതിന്റെ കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമങ്ങളുമാണ് ഇതിൽ. റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണ് കണ്ണൂർ സ്ക്വാഡ്.ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News