Kantara A Legend: "ഇത് പ്രകാശമല്ല ദർശനമാണ്", കാന്താരാ എ ലെജൻഡിന്റെ ടീസറും ഫസ്റ്റ് ലുക്കും എത്തി മക്കളേ..

Kantara A Legend Updates: കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 02:12 PM IST
  • ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്.
  • കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.
Kantara A Legend: "ഇത് പ്രകാശമല്ല ദർശനമാണ്", കാന്താരാ എ ലെജൻഡിന്റെ ടീസറും ഫസ്റ്റ് ലുക്കും എത്തി മക്കളേ..

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ ചിത്രമാണ് കാന്താര. ഈയടുത്ത കാലത്തായി ഒരു സിനിമ കണ്ടതിന് ശേഷം അതിന്റെ രണ്ടാം ഭാ​ഗത്തിന് വേണ്ടി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് കാന്താരയുടെ രണ്ടാം ഭാ​ഗത്തിനായാണ്. ഇപ്പോഴിതാ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പ്രേക്ഷകർക്ക് മുന്നിലെത്തിയിരക്കുകയാണ്. 

Add Zee News as a Preferred Source

ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ." പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ് . ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും" എന്ന് തുടങ്ങുന്ന ടീസറിൽ ഗംഭീരമായ ഒരു പുതിയ അവതാരപ്പിറവിയാണ് കാന്താര എ ലെജണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. കാന്താര ലെജന്റിന്റെ അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News