Turbo Movie : ഇനി അച്ചായന്റെ വരവാണ്! മുണ്ടുടത്ത് മാസ് ലുക്കിൽ മമ്മൂട്ടി; ടർബോ ഫസ്റ്റ്ലുക്ക്

Mammootty Turbo Movie First Look : മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കർ വൈശാഖാണ്  

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 05:56 PM IST
  • മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ
  • വൈശാഖാണ് സിനിമ സംവിധാനം ചെയ്യുന്നത്
  • രചന മിഥുന മാനുവൽ തോമസ്
  • രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തും
Turbo Movie : ഇനി അച്ചായന്റെ വരവാണ്! മുണ്ടുടത്ത് മാസ് ലുക്കിൽ മമ്മൂട്ടി; ടർബോ ഫസ്റ്റ്ലുക്ക്

മമ്മൂട്ടിയുടെ മാസ് അക്ഷൻ ചിത്രമായ ടർബോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കറുത്ത ഷർട്ടും മുണ്ടും കൊന്തയും ധരിച്ച് ഥാറിൽ നിന്നും പുറത്തിറങ്ങുന്ന മമ്മൂട്ടിയെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ നിർമാണ സ്ഥാപനമായ മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ.

ടർബോ ഒരു മാസ്  ആക്ഷൻ കോമഡി ചിത്രമാണ് രചിയ്താവായ മിഥുൻ മാനുവൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അച്ചായൻ വേഷങ്ങളിൽ ശ്രദ്ധേയനായ മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ടർബോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആ പ്രതീക്ഷ ഇരട്ടിയാക്കിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇന്ന് പുറത്ത് വിട്ട ഫസ്റ്റ്ലുക്കിലൂടെ. ഒരു മറവത്തൂർ കനവ് സിനിമയിലെ പോലെ തന്നെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 

ALSO READ : Kaathal The Core: "മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ"! കാതൽ 2023ലെ മികച്ച ചിത്രമെന്ന് സാമന്ത

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

കന്നട താരം രാജ് ബി ഷെട്ടി, തെലുങ്ക താരങ്ങാളായ സുനിൽ കബീർ ദുഹാൻ സിങ് എന്നിവർ ടർബോയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ. സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

മമ്മൂട്ടി കമ്പനിയുടെ റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ബോക്ഓഫീസിലും നിരൂപക പ്രശംസയും നേടിയെടുത്തവയായിരുന്നു. നിലവിൽ ജിയോ ബേബി ഒരുക്കിയ കാതൽ എന്ന സിനിമയാണ് തിയറ്ററുകളിൽ പ്രദർശനം നടത്തുന്നത്. നിരൂപക പ്രശംസയ്ക്കൊപ്പം മമ്മൂട്ടി ഒരു ഓഫ്ബീറ്റ് ചിത്രമായ കാതലും ബോക്സ്ഓഫീസിൽ കളക്ഷൻ നേടിയെടുക്കുന്നുണ്ട്. ടർബോയ്ക്ക് പുറമെ പുറമെ മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറ തയ്യാറെടുക്കുന്നത്. ത്രില്ലർ ചിത്രമായ ബസൂക്ക, ഹൊറർ ത്രില്ലറായ ഭ്രമയുഗം, തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം എന്നിവയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News