ബംഗളൂരു: അമിതാവേശവും അന്ധ ഭക്തിയും വിനയായി... !! കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലി (Farm Bill) നെതിരെ സമരം നടത്തിയവരെ തീവ്രവാദികള്‍ എന്നധിക്ഷേപിച്ച നടി കങ്കണ റണൗതി (Kangana Ranaut) നെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്..!!
കർണാടക തുംകൂരിലെ ജെഎംഎഫ്സി കോടതിയുടെതാണ് ഉത്തരവ്. ക്യതസാന്ദ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കാണു നിർദേശം നല്‍കിയിരിക്കുന്നത്. താരത്തിനെതിരെ അഭിഭാഷകൻ രമേഷ് നായിക്കാണു കോടതിയെ സമീപിച്ചത്.
നദിയുടെ ട്വീറ്റ് ഏറെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരെ പരാതി നല്‍കിയതെന്നും അഭിഭാഷകൻ രമേഷ് നായിക്ക് പറഞ്ഞു. കോടതിയുടെ നിലപാടില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 44, 108, 153, 153 എ, 504 വകുപ്പുകൾ പ്രകാരമാണു കങ്കണയ്ക്കെതിരെ കേസ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഭീകരരെപ്പോലെയാണു കർഷക ബില്ലിനെ എതിർക്കുന്നവ കര്‍ഷകര്‍ എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും ശക്തമായ വിമർശനം ഉയര്‍ത്തിയിരുന്നു.
Also read: ലഹരി കേസ്: എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല? ചോദ്യമുയര്‍ത്തി നഗ്മ
കർഷക ബില്ലിനെക്കുറിച്ചോര്‍ത്ത് കർഷകർ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും അവരെ ഹാനികരമായി ബാധിക്കില്ലെന്നുമുള്ള പ്രധനമന്ത്രിയുടെ ട്വീറ്റ് ആധാരമാക്കിയായിരുന്നു കങ്കണയുടെ ട്വീറ്റ്.