V A Sreekumar Menon: അദ്ദേഹത്തിന്റെ മുട്ടിന് നല്ല വേദന ഉണ്ടായിക്കാണും; മമ്മൂട്ടിയെ പ്രശംസിച്ച് ശ്രീകുമാ‍ർ മേനോൻ

Mammootty Best Actor: കഥാപാത്രമായാൽ എന്തും ചെയ്യാൻ ശേഷിയുള്ള ഊർജ്ജമാണ് മമ്മൂട്ടിയെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 07:22 PM IST
  • ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
  • നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
  • 2009ലാണ് അവസാനമായി മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
V A Sreekumar Menon: അദ്ദേഹത്തിന്റെ മുട്ടിന് നല്ല വേദന ഉണ്ടായിക്കാണും; മമ്മൂട്ടിയെ പ്രശംസിച്ച് ശ്രീകുമാ‍ർ മേനോൻ

സംസ്ഥാന പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ടാണ് ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മമ്മൂട്ടി എടുക്കുന്ന പ്രയത്‌നത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്. 

ALSO READ: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി, സംവിധായകൻ മഹേഷ് നാരയണൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമയുടെ മാറിയ മുഖമാണ് ഇത്തവണയും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പട്ടിക. ആ മാറിയ സിനിമയുടെ മുഖമാകുന്നതും മമ്മൂക്ക തന്നെ. നിരന്തരം പരിഷ്ക്കരിക്കപ്പെടുകയും സ്വയം പരീക്ഷിക്കുകയും ചെയ്യുന്ന പ്രതിഭയാണ് മമ്മൂക്ക. എത്രയോ വട്ടം അതിശയിപ്പിച്ചു. നൻപകൽ നേരത്ത് മയക്കത്തിലെ ഇടുങ്ങിയ വഴികളിലൂടെ അദ്ദേഹം മേപ്പഡ് ഓടിക്കുന്ന സീനികളുണ്ട്. വീണുപോകുമോ എന്ന് തോന്നിപ്പിക്കും. സ്റ്റണ്ടിനെക്കാളും ആയാസകരമായിരുന്നു ആ വണ്ടിയോടിക്കൽ. സിനിമയിൽ എത്രയോ നേരമാണ് ആ വണ്ടിയോടിക്കൽ സീനുകൾ. കൂനിക്കൂടിയിരുന്ന് ഓടിക്കണം. മുട്ടിന് നല്ല വേദന ഉണ്ടായിക്കാണും… പക്ഷെ, മമ്മൂക്ക നിഷ്പ്രയാസം അതു ചെയ്യും. കഥാപാത്രമായാൽ, എന്തും ചെയ്യാൻ ശേഷിയുള്ള ഊർജ്ജമാണ് അദ്ദേഹം. പുഴുവിലും ഭീഷ്മപർവ്വത്തിലും റോഷാക്കിലുമെല്ലാം ആ ഊർജ്ജത്തിന്റെ വകഭേദമായിരുന്നു.

പ്രിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ. 

ന്നാ താൻ കേസ് കൊട്- സിനിമ, നിറയെ നേടി. മലയാളത്തിന്റെ മറ്റൊരു ഭൂപ്രദേശത്തെ കൊമേഷ്യൽ സിനിമ പോലെ മത്സരമേറെയുള്ള ഒരു ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവരുകയും സൂപ്പർ ഹിറ്റാക്കുകയും ചെയ്ത പ്രതിഭകൾക്ക് മുഴുവനായുള്ള കയ്യടി കൂടിയാണ് ഈ പുരസ്ക്കാരം. സൗദി വെള്ളക്കയിലെ ഉമ്മയായി അഭിനയിച്ച ദേവി വർമ്മ, ഉമ്മയ്ക്ക് ശബ്ദം നൽകിയ പൗളി വൽസൻ- രണ്ടാൾക്കും പുരസ്ക്കാരം എന്നതും പ്രത്യേകതയായി. 

വിൻസി അലോഷ്യസ്, അഭിനയത്തിൽ ലാലേട്ടനാണെന്നു തോന്നും പലപ്പോഴും. ചിരിയും കരച്ചിലും പ്രതികാരവും പ്രണയവും ഏതും ഉള്ളടക്കത്തോടെ ഫലിപ്പിക്കുന്ന പ്രതിഭ. വിൻസിക്ക് പുരസക്കാരം ലഭിച്ചത് ഏറെ സന്തോഷകരം. പിന്നെ, പ്രിയപ്പെട്ട എം. ജയചന്ദ്രൻ. അദ്ദേഹത്തിന്റെ സംഗീതം വീണ്ടും വീണ്ടും സമ്മാനിതമാകുന്നു. സഹോദര തുല്യനാണ്. സന്തോഷിക്കുന്നു. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഏറെയുണ്ട് പുരസ്ക്കാര പട്ടികയിൽ. എല്ലാവർക്കും ആത്മാർത്ഥമായ അഭിനന്ദനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News