Kiara - Sidharth Wedding : "എനിക്ക് കിയാരയെ സംബന്ധിച്ച ഈക്കാര്യം ഇഷ്ടമല്ല"; വിവാഹത്തിന് മുമ്പ് തന്നെ തുറന്ന് പറഞ്ഞ് സിദ്ധാർഥ് മൽഹോത്ര

Kiara Advani Sidharth Malhotra Wedding Updates : കിയാരയുടെ എല്ലാ കഥാപാത്രങ്ങളും എപ്പോഴും കരയുന്ന സ്വഭാവമുള്ളവരാണ്. എല്ലാ കഥാപത്രങ്ങൾക്കും മിക്കപ്പോഴും കണ്ണിൽ കണ്ണീർ ഉണ്ടാകും.   

Written by - Kaveri KS | Last Updated : Feb 5, 2023, 02:15 PM IST
  • കിയാരാ അദ്വാനിയിൽ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വരൻ സിദ്ധാർഥ് മൽഹോത്ര.
  • കിയാരയുടെ എല്ലാകഥാപാത്രങ്ങളും ഇപ്പോഴും എപ്പോഴും കരയുന്ന സ്വഭാവമുള്ളവരാണ്. എല്ലാ കഥാപത്രങ്ങൾക്കും മിക്കപ്പോഴും കണ്ണിൽ കണ്ണീർ ഉണ്ടാകും.
  • പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ഫെബ്രുവരി 6 നാണ് വിവാഹിതരാകുന്നത്.
Kiara - Sidharth Wedding : "എനിക്ക് കിയാരയെ സംബന്ധിച്ച ഈക്കാര്യം ഇഷ്ടമല്ല"; വിവാഹത്തിന് മുമ്പ് തന്നെ തുറന്ന് പറഞ്ഞ് സിദ്ധാർഥ് മൽഹോത്ര

ബോളിവുഡും ആരാധകരും മുഴുവൻ കിയാരാ അദ്വാനിയുടെയും വിവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ കിയാരാ അദ്വാനിയിൽ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വരൻ സിദ്ധാർഥ് മൽഹോത്ര. കിയാരയുടെ എല്ലാകഥാപാത്രങ്ങളും ഇപ്പോഴും എപ്പോഴും കരയുന്ന സ്വഭാവമുള്ളവരാണ്. എല്ലാ കഥാപത്രങ്ങൾക്കും മിക്കപ്പോഴും കണ്ണിൽ കണ്ണീർ ഉണ്ടാകും. ഇത് തനിക്ക് തീരെ ഇഷ്ടമല്ലെന്നാണ് സിദ്ധാർഥ്‌ പറഞ്ഞത്. സിദ്ധാർത്ഥ് മൽഹോത്രയുടെ ഏറ്റവും പുതിയ ചിത്രം മിഷൻ മജ്നുവിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കിയാരയിൽ ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താണെന്ന് ഉള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ഫെബ്രുവരി 6 നാണ് വിവാഹിതരാകുന്നത്. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ബോളിവുഡിലെ അടുത്ത താര വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഫെബ്രുവരി നാലിന്  കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്ര  ജയ്സാൽമീറിൽ എത്തി. ജയ്സാൽമീർ എയർപോർട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

ALSO READ: Kiara Advani-Sidharth Malhotra Wedding :താര വിവാഹത്തിനായി വധു കിയാരാ ജയ്സാൽമീറിൽ എത്തി; വിവാഹം സൂര്യഗഡ് കൊട്ടാരത്തിൽ

ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് ഒപ്പമാണ് മുംബൈയിൽ നിന്ന് കിയാരാ ജയ്സാൽമീറിൽ എത്തിയത്. കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത് മനീഷ് മൽഹോത്രയാണ്. കിയാര അദ്വാനിയുടെ മാതാപിതാക്കളായ ജഗ്ദീപും ജെനിവീവ് അദ്വാനിയും വിവിവാഹ സ്ഥലത്ത് എത്തിയിട്ടുണ്ട് . വിവാഹ ആഘോഷങ്ങൾ ഇന്ന് മുതൽ ജയ്സാൽമീറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹ ആഘോഷാങ്ങൾക്ക് മെഹന്ദി ചടങ്ങോട് കൂടിയായിരിക്കും തുടക്കം ഇടുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ജയ്സാൽമീറിലെ  സൂര്യഗഡ് കൊട്ടാരത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തു വന്നത് മുതൽ തന്നെ ഇരുവരുടെയും വിവാഹമാണ് ബോളിവുഡിൽ ചൂടുള്ള ചർച്ചയായി മാറുന്നത്. വൻ ആഘോഷമായി  സൂര്യഗഡ് കൊട്ടാരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുമെന്നാണ് സൂചന.

റിപ്പോർട്ടുകൾ അനുസരിച്ച് വിവാഹ സ്ഥലത്തേക്ക് അതിഥികൾ എത്തി തുടങ്ങി കഴിഞ്ഞു. വിവാഹം നടക്കുന്ന കൊട്ടാരത്തിൽ ഇവർ ഏകദേശം 80 മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥിന്റെയും കിയാരയുടെയും 100-125 അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. കരൺ ജോഹർ, ഷാഹിദ് കപൂർ, മീരാ രാജ്പുത്, മനീഷ് മൽഹോത്ര, വരുൺ ധവാൻ, വിക്കി കൗശൽ എന്നിവരും അതിഥികളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

 രാജസ്ഥാനിലെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം സിദ്ധാർത്ഥും കിയാരയും ഡൽഹിയിൽ റിസപ്ഷൻ നടത്തും.  തുടർന്ന്  മുംബൈയിൽ ബോളിവുഡ് റിസപ്ഷനും സംഘടിപ്പിക്കും. കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നൽകിയിട്ടില്ല. മാത്രമല്ല ഇരുവരുടെ ബന്ധുക്കളും ഇതിനെ കുറിച്ചൊന്നും ഇനിയും പറഞ്ഞിട്ടില്ല. വിവാഹ ശേഷം ഇൻസ്റ്റാഗ്രാം പോസ്റ്റായി താര ദമ്പതികൾ ഈ വിവരം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.

Trending News