കന്നഡയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് കിച്ചാ സുദീപ്. കിച്ചയ്ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതെ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി എന്ന ആരോപണത്തിൽ നിർമ്മാതാവിൽ നിന്നും 10 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് നടൻ. നിർമ്മാതാവ് എം.എൻ. കുമാറിനാണ് സുദി പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. രണ്ടുദിവസം മുമ്പ് എം.എൻ. കുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പരാമർശങ്ങളുണ്ടെന്ന് പറഞ്ഞാണ് സുദീപ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിർമാതാവിന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് കിച്ചാ സുദീപിന്റെ സുഹൃത്തായ ജാക്ക് മഞ്ജുനാഥും വാർത്താസമ്മേളനം നടത്തി. ഈ മാസം അഞ്ചാം തീയതിയാണ് നടനെതിരെ നിർമ്മാതാവ് വാർത്താസമ്മേളം നടത്തിയത്. ഏഴുവർഷം മുമ്പ് സുദീപ് തന്റെ സിനിമയിൽ അഭിനയിക്കാനായി കരാറൊപ്പിട്ടിരുന്നുവെന്നും അഡ്വാൻസ് തുക കൈപ്പറ്റിയെന്നും കുമാർ പറഞ്ഞു. വിക്രാന്ത് റോണ എന്ന ചിത്രത്തിനുശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെങ്കിലും സുദീപ് അതിന് തയ്യാറായില്ലെന്നും നിർമാതാവ് ആരോപിച്ചു.
ALSO READ: കിടിലൻ വൈബുമായി ടൊവിനോയും സൗബിനും; നടികർ തിലകം ഷൂട്ടിംഗ് 11ന് തുടങ്ങും
ഈ പരാമർശത്തിന്റെ പേരിലാണ് നിർമ്മാതാവിന് കിച്ചാ ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. എം.എൻ. കുമാറിന് പുറമേ നിർമാതാവ് എം.എൻ. സുരേഷിനും താരം നോട്ടീസ് അയച്ചിട്ടുണ്ട്. നിരുപാധിക മാപ്പും മാനനഷ്ടത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരവും വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വഴി എം.എൻ. കുമാർ നൽകിയ കത്തിന് മറുപടിയായി ഇക്കഴിഞ്ഞ ജനുവരിയിൽ സുദീപ് വക്കീൽ നോട്ടീസയച്ചിരുന്നു.
നിർമ്മാതാവും നടനും തമ്മിലുള്ള തർക്കം മുറുകുന്നതിനിടയിൽ കിച്ചാ സുദീപിന്റെ സുഹൃത്ത് ജാക്ക് മഞ്ജുനാഥും മാധ്യമ പ്രവർത്തകരെ കണ്ടിരുന്നു. സഹായം ആവശ്യപ്പെട്ടുവരുന്നവരെ വെറുംകയ്യോടെ ഒരിക്കലും മടക്കി അയയ്ക്കുന്നയാളല്ലെന്നാണ് സുദീപിനെക്കുറിച്ച് ജാക്ക് മഞ്ജുനാഥ് പറഞ്ഞത്. എം.എൻ. കുമാർ ആരോപിക്കുന്നതുപോലെ അദ്ദേഹത്തിൽ നിന്ന് ഒരു നയാ പൈസ പോലും സുദീപ് എടുത്തിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുള്ളതായി എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രശ്നത്തിന്റെ തുടക്കംമുതലുള്ള കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണെന്നും ജാക്ക് മഞ്ജുനാഥ് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...