Nna, Thaan Case Kodu : 'റോഡിലെ കുഴി നോക്കി നടക്കൽ അല്ല മന്ത്രിയുടെ പണി' വിധി ഓഗസ്റ്റ് 11ന് ; കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് ട്രെയിലർ

Nna Thaan Case Kodu Movie Trailer സാധാരണ ഒരു കേസും അതിനെ ആസ്പദമാക്കി കോടതിയും മറ്റ് സന്ദർഭങ്ങളും കോർത്തിണിക്കിയാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 07:52 PM IST
  • ചിത്രം ഓഗസ്റ്റ് 11 തിയറ്ററുകളിലെത്തും.
  • സംവിധായകനായ രതീഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
  • ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
  • തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Nna, Thaan Case Kodu : 'റോഡിലെ കുഴി നോക്കി നടക്കൽ അല്ല മന്ത്രിയുടെ പണി' വിധി ഓഗസ്റ്റ് 11ന് ; കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് ട്രെയിലർ

കൊച്ചി : കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രം ന്നാ താൻ കേസ് കൊട് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സാധാരണ ഒരു കേസും അതിനെ ആസ്പദമാക്കി കോടതിയും മറ്റ് സന്ദർഭങ്ങളും കോർത്തിണിക്കിയാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11 തിയറ്ററുകളിലെത്തും. 

അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. ഇത് കുടാതെ ചിത്രത്തിന്റെ രണ്ട് ടീസറും പ്രേക്ഷക ശ്രധ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. സംവിധായകനായ രതീഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 

ALSO READ : Sita Ramam Box Office Collection : ദുൽഖറിനെയും സീതാരാമത്തെയും ഏറ്റെടുത്ത് ആരാധകർ; ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 30 കോടി

എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസെന്റ്, വരികൾ: വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, സ്റ്റിൽസ്: ഷാലു പേയാട്, ആർട്ട്: ജോതിഷ് ശങ്കർ, കോസ്‌റ്റ്യൂം: മെൽവി, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ.

ALSO READ : Actress Attack Case : നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്; അത് തന്നെ ജയിക്കും: കുഞ്ചാക്കോ ബോബൻ

പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, പരസ്യകല: ഓൾഡ് മങ്ക്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്‌.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News