കൊച്ചി: ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 മണിക്ക് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് . കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് ഇതിവൃത്തം.
ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തിർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ തന്ത്രങ്ങൾ പാളുന്നു. പോലീസിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും സംയുക്തമായ അന്വേഷണത്തിനൊടുവിൽ മരിച്ചത് കുറുപ്പ് അല്ല എന്ന് തെളിയുന്നു. ഒടുവിൽ പിടിക്കപെടുമെന്ന് മനസ്സിലാക്കിയ കുറുപ്പ് നാട് വിടുന്നു. നാളിതുവരെ ഒരു അന്വേഷണ സംഘത്തിനും കുറുപ്പ് എവിടെയെന്നെന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.
ALSO READ: Kurup Movie: 112 കോടിയുടെ ബിസിനസ്; കുറുപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സീ
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും, കെ എസ് അരവിന്ദും ചേർന്നാണ്. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച് ക്രൈം ത്രില്ലർ ചിത്രമായ കുറുപ്പ് വലിയ ആകാംക്ഷയോടെയാണ് സീ കേരളം പ്രേക്ഷകർ കാത്തിരിക്കുന്നത്.
കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റ്ലൈറ്റ് അവകാശവും നേടിയത് സീ ഗ്രൂപ്പാണ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് 'കുറുപ്പ്'. 8.1 ആണ് നിലവില്‍ ചിത്രത്തിന്റെ IMDB റേറ്റിംഗ്. ദുൽഖറിന്റെ കരിയറിലെ ആദ്യ ചിത്രമായ സക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. നവംബർ 12ന് 505 തിയറ്ററുകളിലായ വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 6 കോടി സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ലഭിച്ച സ്വീകാര്യതയിൽ ചിത്രത്തിന്റെ പ്രദർശനം 550 സ്ക്രീനുകളിലേക്കായി ഉയർത്തി. കേരളത്തിന് പുറത്ത് ഇന്ത്യയിൽ തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലും വൻ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. കൂടാതെ യൂഎഇയിൽ ഏറ്റവും ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമെന്ന് റിക്കോർഡും കുറുപ്പിന് ലഭ്യമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...